വലേറ്റ : യാത്രകളുടെ കാലമാണിത്. സഞ്ചാരത്തിനിടെ മാള്‍ട്ടയിലെത്തിയാല്‍ മനസ്സില്‍ കുറിക്കേണ്ട ഏതാനും ഇടങ്ങള്‍ ഇതാ…
സെന്റ് ജൂലിയന്‍സ്, വലേറ്റ, ഖൗറ, ഗോസോ, മദീന, സ്ലീമ എന്നിവയാണ് മാള്‍ട്ടയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങള്‍. നൈറ്റ് ലൈഫ്, പാര്‍ട്ടികള്‍, റെസ്റ്റോറന്റുകള്‍, ഭക്ഷണം, പാനീയങ്ങള്‍, സംഗീതം എന്നിവയുടെ പര്യായങ്ങളാണ് സ്ലീമയും സെന്റ് ജൂലിയന്‍സും. അവയെക്കുറിച്ചു ചെറിയ സംഗതികള്‍ കൂടി ചുവടെ :
നൈറ്റ് ലൈഫിന്റെ സെന്റ് ജൂലിയന്‍സ്
നൈറ്റ് ലൈഫ് ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമാണ് സെന്റ് ജൂലിയന്‍സ്. ഏകദേശം 7500 പേരാണ് ഇവിടെ താമസിക്കുന്നത്. സെന്റ് ജോര്‍ജ് ബേ, സ്പിനോള ബേ, പേസ്വില്ലെ, പോര്‍ട്ടോമസോ എന്നിവ ഇവിടുത്തെ പ്രധാന സങ്കേതങ്ങളാണ്. അതിശയിപ്പിക്കുന്ന ബീച്ചും സെന്റ് ജൂലിയന്‍സിന് സ്വന്തം.
പോരാട്ടത്തിന്റെ പ്രതീകമായി വലേറ്റ
പോരാട്ടത്തിന്റെ ചരിത്രമുറങ്ങുന്ന മാള്‍ട്ടയുടെ തലസ്ഥാന നഗരമാണ് വലേറ്റ. ഒട്ടോമന്‍ തുര്‍ക്കികള്‍ കൈവശപ്പെടുത്തിയ ഈ നഗരം ധീരരായ മാള്‍ട്ടീസ് യോദ്ധാക്കള്‍ 1565 -ലാണ് വീണ്ടെടുത്തത്. അങ്ങനെയാണ് ഈ നഗരം തലസ്ഥാനമായതും. ഇവിടെ ജനസംഖ്യ താരതമ്യേനെ കുറവാണ് ഏഴായിരത്തില്‍ താഴെ മാത്രം.
യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളിലൊന്നായ വലേറ്റ നഗരം ആസ്വദിക്കാന്‍ എല്ലാ വര്‍ഷവും ധാരാളം വിനോദസഞ്ചാരികള്‍ എത്താറുണ്ട്.
വാട്ടര്‍ സ്‌പോര്‍ട്‌സിന് ഖൗറ
സെന്റ് പോള്‍സ് ബേയുടെയും സലീന ബേയുടെയും അതിര്‍ത്തിയിലെ പ്രശസ്തമായ റിസോര്‍ട്ടാണ് ഖൗറ. വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ ആരാധകര്‍ക്കും കടല്‍ത്തീരം ഇഷ്ടപ്പെടുന്നവര്‍ക്കും ഈ സ്ഥലം ഇഷ്ടപ്പെടും. ശാന്തമായ ഫാമിലി ഔട്ടിംഗിനായി മാള്‍ട്ട നാഷണല്‍ അക്വേറിയവും ഇവിടെയുണ്ട്.
ഗ്രാമീണത നുകരാന്‍ ഗോസോ
ഗോസോയുടെ ഭൂപ്രദേശം വളരെ ചെറുതാണെങ്കിലും സ്വാഭാവിക ഭൂപ്രകൃതിയും പനോരമയും സമൃദ്ധമായി കാഴ്ചയാണ് നല്‍കുന്നത്. സിറ്റാഡലിലെ ഖണ്ടിജ ക്ഷേത്രങ്ങളുംഎക്സെലന്‍ഡി, മര്‍സല്‍ഫോണ്‍ എന്നീ ഗ്രാമങ്ങളും ഇവിടെ സന്ദര്‍ശിക്കാം.
നിശബ്ദതയുടെ എംദിന
നിശബ്ദ നഗരമെന്നാണ് എംദിന അറിയപ്പെടുന്നത്. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയവും പോള്‍സ് കത്തീഡ്രല്‍, പാലാസോ ഫാല്‍സണ്‍ എന്നീ സ്ഥലങ്ങളും സന്ദര്‍ശിക്കാം.
സ്ലീമ
വലേറ്റയില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ് സ്ലീമ. ബസ്സില്‍ പോലും ഇവിടെയെത്താം. ഷോപ്പിംഗ് മാളുകളും ചെറിയ കടകളും കൊണ്ട് നിറഞ്ഞ സ്ഥലമാണിത്. പരമ്പരാഗത മെഡിറ്ററേനിയന്‍ ഭക്ഷണം ലഭിക്കുന്ന ധാരാളം റെസ്റ്റോറന്റുകളും ഇവിടെയുണ്ട്. ഇവിടുത്തെ ബോട്ട് റൈഡിംഗ് ഏവര്‍ക്കും ഇഷ്ടപ്പെടും. ഡി 17ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച റെഡിന്‍ ടവറും ഇന്‍ഡിപെന്‍ഡന്‍സ് ഗാര്‍ഡനുമാണ് ബോട്ടിംഗിന്റെ രണ്ട് പ്രധാന ഇടങ്ങള്‍. 22,000 -ലധികമാണ് ഇവിടുത്തെ ജനസംഖ്യ.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x


Comments are closed.