ഈ വര്‍ഷത്തെ ലോക സമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോര്‍ബ്‌സ് മാസിക. 219 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ടെസ്‌ല മോട്ടോര്‍സിന്റെയും, സ്‌പേസ്-എക്‌സ് ന്റെയും സി.ഇ.ഓ ഇലോണ്‍ മസ്‌കാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് (171 ബില്യണ്‍ ഡോളര്‍) രണ്ടാം സ്ഥാനത്തും, ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട് ആന്റ് ഫാമിലി (158 ബില്യണ്‍ ഡോളര്‍) മൂന്നാം സ്ഥാനത്തുമായാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
പട്ടികയില്‍ ആഗോളതലത്തില്‍ പത്താം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇന്ത്യയില്‍ നിന്നും ഏറ്റവും മുന്‍പന്തിയിലുള്ളത്. 90.7 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. 90 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഗൗതം അദാനി ആഗോള തലത്തില്‍ പതിനൊന്നാം സ്ഥാനത്തുമാണ്. പട്ടികയില്‍ 490 ാം സ്ഥാനത്തുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് മലയാളികളില്‍ ഒന്നാമത്.
36.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഇറ്റാലിയന്‍ ബിസിനസുകാരനായ ജിയോവാനി ഫെറേറോയാണ് ഇറ്റലിയില്‍ നിന്നും പട്ടികയില്‍ ഏറ്റവും മുന്‍പന്തിയില്‍ എത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ 36 ാം സ്ഥാനത്താണ് അദ്ദേഹം. മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനി (7.1 ബില്യണ്‍ ഡോളര്‍) നാലാം സ്ഥാനത്തുമാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.