head1
head3

കുഞ്ഞന്‍ ബസ് ഡ്രൈവര്‍ക്ക് ഗിന്നസ് റെക്കോര്‍ഡ്

തന്റെ ഉയരം ഒന്നിനും വെല്ലുവിളിയല്ലെന്ന് ഉയര്‍ത്തികാട്ടി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ് വെറും 136.2 സെന്റീമീറ്റര്‍ (4അടി 5.6 ഇഞ്ച്) മാത്രം ഉയരമുള്ള ഒരു കുഞ്ഞ് ബസ് ഡ്രൈവര്‍.

ഹാംപ്‌ഷെയറില്‍ നിന്നുള്ള ഫ്രാങ്ക് ഫെയ്ക്ക് ഹാഷെം ആണ് ഈ കുഞ്ഞു മനുഷ്യന്‍.

20 വര്‍ഷത്തിലേറെ ഒരു സാധാരണ കാര്‍ ഡ്രൈവറായിരുന്ന ഫ്രാങ്ക് 2017 ല്‍ ആണ് ബസ്സിന്റെ വളയം പിടിക്കാന്‍ തുടങ്ങിയത്.

റൂട്ട് ആരംഭിക്കുന്നതിന് മുന്നെ സീറ്റും സ്റ്റിയറിംഗ് വീലും ക്രമീകരിക്കുന്നതല്ലാതെ മറ്റ് പരിഷ്‌കാരങ്ങളൊന്നും ബസില്‍ വരുത്താതെയാണ് ഫ്രാങ്കിന്റെ ഡ്രൈവിംഗ്.

എല്ലാ ദിവസവും വ്യത്യസ്ത ആളുകളെ കണ്ടുമുട്ടാനും തന്റെ കമ്മ്യൂണിറ്റിയെ സേവിക്കനും സഹായിക്കാനും ഇഷ്ടപ്പെടുന്ന ആളാണ് ഫ്രാങ്കെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ വക്താവ് പറയുന്നു.

മണിക്കൂറില്‍ 122.59 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ബൈക്കില്‍ തലകുത്തനെ നിന്ന് അഭ്യാസപ്രകടനം നടത്തിയാണ് മാര്‍ക്കോ ജോര്‍ജ് ഗിന്നസില്‍ ഇടം പിടിച്ചത്.

30 സെക്കന്‍ഡിനുള്ളില്‍ 28 പൗ ട്രിക്കുകളും എട്ട് ജമ്പുകളും പൂര്‍ത്തിയാക്കാന്‍ എലികളെ പരിശീലിപ്പിച്ച ലൂക്ക് റോബര്‍ട്ട്‌സും ഗിന്നസ് റെക്കോഡ് ബുക്കില്‍ ഇടംപിടിച്ച ബ്രിട്ടീഷ് പൗരനാണ്.

വാറ്റ്‌ഫോര്‍ഡില്‍ നിന്നുള്ള റോബര്‍ട്ട്‌സ്, വളര്‍ത്തുമൃഗങ്ങളായ ഫ്രെഡി, ഫ്രാങ്കി എന്നീ എലികളുമായി രണ്ട് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ഗിന്നസില്‍ ഇടംനേടിയത്.

മൂന്ന് മാസം പ്രായമുള്ള എലികളെ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാലെ എട്ട് ആഴ്ച പരിശീലിപ്പിച്ചായിരുന്നു റെക്കോഡ് നേട്ടം.

‘ദി ബോയ്‌സ്’ എന്ന് വിളിപ്പേരുള്ള എലികളെ റോബര്‍ട്ട്‌സ് വീണ്ടും റെക്കോഡ് നേട്ടത്തിനായി പരിശീലിപ്പിക്കുള്ള ഒരുക്കത്തിലാണ്.

106,810 നീളത്തിലുള്ള ഗം റാപ്പര്‍ ചെയിന്‍ ഉണ്ടാക്കി യുഎസില്‍ നിന്നുള്ള ഗാരി ഡസ്‌കലും 24 മണിക്കൂറിനുള്ളില്‍ 12,003 ബര്‍പികള്‍ പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇവാ ക്ലാര്‍ക്കും ഗിന്നസില്‍ ഇടം നേടിയിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്‌

Comments are closed.