head3
head1

ഇന്ത്യന്‍ എഴുത്തുകാരി അവ്‌നി ദോഷിയുടെ ‘ബേണ്‍റ്റ് ഷുഗര്‍’ ബുക്കര്‍ ഷോര്‍ട്ട് ലിസ്റ്റില്‍

ബുക്കര്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ എഴുത്തുകാരിയുടെ ആദ്യനോവല്‍.

ഇന്ത്യന്‍ വംശജയായ അവ്‌നി ദോഷിയുടെ ആദ്യ നോവലായ ‘ബേണ്‍റ്റ് ഷുഗര്‍’ ആണ് പട്ടികയില്‍ ഇടംപിടിച്ചത്.

ഇന്ത്യന്‍ വംശജരുടെ മകളായി അമേരിക്കയില്‍ ജനിച്ച് ഇപ്പോള്‍ ദുബായില്‍ താമസിക്കുന്ന അവ്‌നിയുടെ നോവല്‍ ‘ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍’ എന്ന പേരില്‍ ആദ്യം ഇന്ത്യയിലാണ് പ്രസിദ്ധീകരിച്ചത്.

ഇതേ നോവലാണ് പിന്നീട് ബേണ്‍റ്റ് ഷുഗര്‍ എന്ന പേരില്‍ ബ്രിട്ടനില്‍ പ്രസിദ്ധീകരിക്കുന്നതും ആദ്യ ആഴ്ചയില്‍ തന്നെ ബുക്കര്‍ ലോങ് ലിസ്റ്റിലും ഇപ്പോള്‍ ചുരുക്കപ്പട്ടികയിലും ഇടം നേടിയതും.

അമ്മയോടുള്ള പകയുമായി ജീവിക്കുന്ന മകളുടെ കഥയാണ് ബേണ്‍റ്റ് ഷുഗര്‍ പറയുന്നത്.

പുനെ പശ്ചാത്തലമാകുന്ന നോവലില്‍ കുപ്രശസ്തനായ ആചാര്യ രജനീഷും അദ്ദേഹത്തിന്റെ ആശ്രമവവും കടന്നുവരുന്നുണ്ട്.

ജീവിച്ചിരുന്നപ്പോള്‍ വിവാദങ്ങള്‍ മാത്രം സൃഷ്ടിക്കുകയും മരണ ശേഷം തന്റെ തത്ത്വചിന്തയുടെ ലോകപ്രശസ്തി നേടുകയും ചെയ്ത രജനീഷ് എന്ന ഓഷോ നോവലിന്റെ കേന്ദ്രസ്ഥാനത്ത് തന്നെയുണ്ട്.

അമ്മ-മകള്‍ ബന്ധത്തിന്റെ ഇടയില്‍ ഉരുത്തിരിയുന്ന സംഘര്‍ഷത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്.

ഒരു രചയിതാവിന്റെ ആദ്യ പുസ്തകം തന്നെ ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍, അതിനെ നിര്‍ബന്ധമായും വായിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഒന്നായാണ് കരുതാറ്.

ബുക്കര്‍ വെബ്‌സൈറ്റില്‍ നോവലിനെ ‘ഒരു പ്രണയകഥയും ഒപ്പം വിശ്വാസവഞ്ചനയെക്കുറിച്ചുള്ള കഥയും’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

നവംബര്‍ 17 നാണ് ബുക്കര്‍ പ്രൈസ് പ്രഖ്യാപിക്കുന്നത്.

Diane Cook ( New Wilderness), Tsitsi Dangarembga (This Mournable Body), Maaza Mengiste (The Shadow King), Douglas Stuart (Shuggie Bain), Brandon Taylor ( Real Life) എന്നിവരാണ് ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മറ്റ് എഴുത്തുകാര്‍.

ഐറിഷ് മലയാളി ന്യൂസ്‌

Comments are closed.