ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിയിലും ബില്‍ഡര്‍മാര്‍ക്കും ഡവലപ്പര്‍മാര്‍ക്കും വേണ്ടി സര്‍ക്കാര്‍ പണമൊഴുക്കുന്നു.ജൂലൈ അവസാനം വരെയുള്ള ആറുമാസത്തിനുള്ളില്‍ മൂന്നിരട്ടി തുകയാണ് സര്‍ക്കാര്‍ നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സ്ഥാപിച്ച ഹോം ബില്‍ഡിംഗ് ഫിനാന്‍സ് അയര്‍ലന്‍ഡ് ജൂലൈ മാസത്തോടെ 340 മില്യണ്‍ യൂറോയുടെ വായ്പയ്ക്കാണ് അംഗീകാരം നല്‍കിയത്. ആറുമാസത്തിനുള്ളില്‍ 114 മില്യണ്‍ യൂറോയുടെ വര്‍ധനവാണുണ്ടായത്.
കോവിഡ് -19 നിയന്ത്രണങ്ങളെ തുടര്‍ന്ന് നിലച്ചുപോയ കെട്ടിടനിര്‍മ്മാണ പദ്ധതികള്‍ പുനരാരംഭിക്കുന്നതിനായി മെയ് മാസത്തില്‍ തുടക്കമിട്ട 200 മില്യണ്‍ യൂറോയുടെ കോവിഡ് മൊമന്റം ഫണ്ടില്‍ നിന്നും ഇതിന് തുക അനുവദിച്ചു.മറ്റ് സ്രോതസ്സുകളില്‍ നിന്ന് ധനസഹായം ലഭ്യമാകാത്ത സാഹചര്യങ്ങളില്‍ പ്രൈം ലൊക്കേഷനുകളില്‍ പൂര്‍ത്തിയാക്കേണ്ട വലിയ പദ്ധതികളുടെ നിര്‍മ്മാതാക്കളെ ലക്ഷ്യമിട്ടാണ് ‘സ്റ്റെപ്പ്-ഇന്‍’ ഫണ്ട് നല്‍കിയത്.ഫണ്ടിംഗിന്റെ ആവശ്യകത കണക്കിലെടുത്ത്, ഇപ്പോള്‍ 100 മില്യണ്‍ യൂറോ അധികമായും നല്‍കിയിട്ടുണ്ട്.
അഞ്ചുവര്‍ഷത്തിനിടെ 7,500 വീടുകള്‍ നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെ അയര്‍ലന്‍ഡ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്ന് 750 മില്യണ്‍ യൂറോ ഫണ്ട് ഉപയോഗിച്ചാണ് എച്ച്ബിഎഫ്ഐ സ്ഥാപിച്ചത്. 16 കൗണ്ടികളിലെ 29 പദ്ധതികളിലായി 1,500 യൂണിറ്റുകള്‍ വികസിപ്പിക്കാനാണ് ജൂലൈ അവസാനത്തോടെ 340 മില്യണ്‍ യൂറോ അനുവദിച്ചത്.പുതിയ പദ്ധതികളില്‍ മൂന്നിലൊന്ന് മാത്രമേ സോഷ്യല്‍ ഹൗസിംഗ് പ്രോജക്ടുകളുള്ളു. 50 യൂണിറ്റുകളുള്ള പ്രോജക്ടുകള്‍ക്കുള്ള ധന സഹായം 6 മില്യണ്‍ യൂറോ മുതല്‍ 12 മില്യണ്‍ വരെ വര്‍ദ്ധിച്ചു.
വ്യക്തിഗത എച്ച്ബിഎഫ്‌ഐ വായ്പകളുടെ ഉയര്‍ന്ന പരിധി 35 മില്യണ്‍ മുതല്‍ 75 മില്യണ്‍ യൂറോ വരെയാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത് കണക്കാക്കുന്നതെന്ന് ഹോം ബില്‍ഡിംഗ് ഫിനാന്‍സ് അയര്‍ലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡാര ഡീറിംഗ് പറഞ്ഞു.
ആവശ്യകത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്ന് മൊമന്റം ഫണ്ട് അനുവദിച്ചതെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.
അയര്‍ലന്‍ഡിന്റെ ഭവന ആവശ്യം നിറവേറ്റുന്നതിന് അടുത്ത ദശകത്തില്‍ പ്രതിവര്‍ഷം 34,000 യൂണിറ്റുകള്‍ നിര്‍മ്മിക്കേണ്ടി വരുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് കണക്കാക്കിയിട്ടുള്ളത്.ഈ വര്‍ഷം ആവശ്യമായതിന്റെ പകുതിയില്‍ താഴെ മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധ്യതയുള്ളുവെന്നാണ് ചൂണ്ടിക്കാണിക്ക്പപപ്പെടുന്നത്.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.