ഡബ്ലിന്‍ : ഹരിത ബജറ്റിന്റെ പശ്ചാത്തലത്തില്‍ അയര്‍ലന്‍ഡില്‍ പുതിയ കാറുകള്‍ക്ക് വില കൂടുമെന്ന് സൂചന. പ്രത്യേക ടാക്സ് സ്ട്രാറ്റജി ഗ്രൂപ്പ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പ്രപ്പോസലുകളുള്ളത്.പുതിയ കാറുകളുടെ വിലയില്‍ 1,000 യൂറോയുടെ വരെ വര്‍ധനയുണ്ടാകുമെന്നാണ്
റിപ്പോര്‍ട്ട്.വരാനിരിക്കുന്ന ബജറ്റിലെ വിആര്‍ടിയുടെ നിര്‍ദ്ദിഷ്ട ഓവര്‍ഹോള്‍ പ്രകാരമായിരിക്കും പുതിയ കാറിന്റെ വില വര്‍ദ്ധിക്കുക.
ശരാശരിയോ ശരാശരിക്ക് മുകളിലോ ഉദ്ഗമനമുള്ള പുതിയ കാറുകള്‍ വാങ്ങുന്നവര്‍ കൂടുതല്‍ നികുതി നല്‍കേണ്ടി വരുമെന്നാണ് സൂചന.ഇതിലൂടെ ആളുകളെ ഹരിത വാഹനങ്ങളിലേക്ക് നയിക്കാനാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു.മലിനീകരണമുണ്ടാക്കുന്നവര്‍ കൂടുതല്‍ നല്‍കട്ടെയെന്ന സമീപനമാണ് സ്ട്രാറ്റെജി ഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്നത്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍, വീടുകള്‍ക്ക് ആദ്യമായി വൈദ്യുതിക്ക് എക്സൈസ് തീരുവ ചുമത്തിയേക്കാമെന്നും സൂചനയുണ്ട്.ആളുകള്‍ ഡീസല്‍ -പെട്രോള്‍ വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോള്‍ മോട്ടോര്‍ ഇന്ധനങ്ങളുടെ തീരുവയില്‍ നിന്ന് സംസ്ഥാനത്തേക്കുള്ള വരുമാനം കുറയുന്നതിന് പരിഹാരമെന്ന നിലയ്ക്കാണ് ഈ പുതിയ നികുതി നിര്‍ദ്ദേശം. പുതിയ നികുതി ഹ്രസ്വകാലത്തേക്കല്ല ശുപാര്‍ശ ചെയ്യുന്നതെന്നത് പുതിയ ഫോക്കസ് മാറ്റത്തെ അടയാളപ്പെടുത്തുന്നതാണ്. അതേ സമയം,ഇതിനകം തന്നെ വൈദ്യുതിക്ക് എക്സൈസ് തീരുവ നല്‍കുന്ന ബിസിനസുകാര്‍ക്ക് നിരക്കില്‍ വലിയ വര്‍ദ്ധനവുണ്ടാകും.
സ്വയം തൊഴില്‍ സംരംഭകര്‍ക്ക് തുടര്‍ച്ചയായി നാല് പിആര്‍എസ് ഐ ബജറ്റ് വര്‍ദ്ധനവ് നേരിടേണ്ടിവരും. സോഷ്യല്‍ ഇന്‍ഷുറന്‍സ് ഫണ്ടിലേക്കുള്ള അവരുടെ സംഭാവന 2021നും 2024 നും ഇടയില്‍ 4ല്‍ നിന്ന് 11.05 ശതമാനമായി ഉയരും.പോളിസികള്‍
പരിഗണിക്കുന്നതനുസരിച്ച്, ആഢംബര ഭവനങ്ങള്‍ വാങ്ങുന്നവര്‍ക്കും കുക്കൂ ഫണ്ടുകള്‍ക്കും ഒക്ടോബറില്‍ സ്റ്റാമ്പ്-ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുന്നതിനും നിര്‍ദ്ദേശമുണ്ട്.
ധനകാര്യ വകുപ്പിന്റെ അദ്ധ്യക്ഷതയിലുള്ള ടാക്സ് സ്ട്രാറ്റജി ഗ്രൂപ്പില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ ഉപദേഷ്ടാക്കളുമാണ് ഉള്‍പ്പെടുന്നത്. വിവിധ നികുതി നയ മാറ്റങ്ങളെക്കുറിച്ചുള്ള പേപ്പറുകള്‍ വര്‍ഷം തോറും തയ്യാറാക്കുന്നതും ബജറ്റ് ഓപ്ഷനുകളുടെ മെനു രൂപീകരിക്കാന്‍ സഹായിക്കുകയുമാണ് ഗ്രൂപ്പ് ചെയ്യുന്നത്.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.