head1
head3

കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തിനും വിപണനത്തിനും അവസരമൊരുങ്ങുന്നു

ഡബ്ലിന്‍ : സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തിനും വിപണനത്തിനും കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവസരമൊരുക്കുന്ന പദ്ധതി അയര്‍ലണ്ടില്‍ നടപ്പാക്കുന്നു. പരിസ്ഥിതി മന്ത്രി എയ്മണ്‍ റയാനാണ് പുനരുപയോഗ ഊര്‍ജ്ജോല്‍പ്പാദന – വിപണന പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതി പ്രകാരം സോളാര്‍ പാനലുകളിലൂടെ വീടുകളിലുണ്ടാക്കുന്ന വൈദ്യുതിയ്ക്ക് ക്ലീന്‍ എക്സ് പോര്‍ട്ട് ഗ്യാരന്റി അനുവദിക്കും. കൂടാതെ ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്ന വൈദ്യുതിക്ക് മത്സരാധിഷ്ഠിത വിപണി നിരക്ക് അനുസരിച്ചുള്ള വിലയും ലഭിക്കും.

കമ്മ്യൂണിറ്റി സെന്ററുകളിലും ഫാം കെട്ടിടങ്ങളിലും സോളാര്‍ പാനലുകളിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയ്ക്ക് ക്ലീന്‍ എക്‌സ്‌പോര്‍ട്ട് പ്രീമിയം പേയ്‌മെന്റാണ് സര്‍ക്കാര്‍ അടുത്ത 15 വര്‍ഷത്തേക്ക് ഉറപ്പു നല്‍കുന്നത്. ക്ലീന്‍ എക്സ്പോര്‍ട്ട് പ്രീമിയം (സിഇപി) അനുസരിച്ചുള്ള പേയ്മെന്റ് 2022 മൂന്നാം പാദത്തില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. സിഇപിക്ക് കീഴിലുള്ള വൈദ്യുതിയുടെ വില നിലവില്‍ 2022-ലും 2023-ലും ഒരു കിലോ വാട്ടിന് 0.135 യൂറോയായിരിക്കും.

മൈക്രോ ജനറേഷന്‍ സപ്പോര്‍ട്ട് സ്‌കീ(എം.എസ്.എസ്.)മെന്ന ഈ നൂതന പദ്ധതി, ഊര്‍ജ്ജ പരിവര്‍ത്തന യാത്രയിലെ സുപ്രധാന ചുവടുവെപ്പാണെന്ന് പരിസ്ഥിതി മന്ത്രി പറഞ്ഞു. മൈക്രോ ജനറേഷന് ഊര്‍ജ്ജ രംഗത്ത് നിര്‍ണ്ണായക സ്വാധീനമുണ്ട്. ഗാര്‍ഹിക, കമ്മ്യൂണിറ്റി, കൃഷി, ചെറുകിട വാണിജ്യ ഉപഭോക്താക്കള്‍ക്ക് പദ്ധതി വളരെ പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു.

കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും കര്‍ഷകര്‍ക്കും ഉയര്‍ന്ന താരിഫ് നല്‍കുന്ന സര്‍ക്കാരിന്റെ പുതിയ സ്‌കീം തികച്ചും സ്വാഗതാര്‍ഹമാണെന്ന് ഗ്രീന്‍ പാര്‍ട്ടിയുടെ കാലാവസ്ഥാ, പരിസ്ഥിതി വക്താവ് ബ്രയാന്‍ ലെഡിന്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.