head1
head3

അയര്‍ലണ്ടിലെ ഏറ്റവും മനോഹരമായ ഗ്രാമമേതാണ്? ശങ്കിക്കാതെ പറയാം; കാഷെല്‍…

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഏറ്റവും മനോഹരമായ ഗ്രാമമേതാണ് എന്നാരെങ്കിലും ചോദിച്ചാല്‍ ശങ്കിക്കാതെ ഇനി പറയാം; കാഷെല്‍. ഞങ്ങളല്ല കേട്ടോ ഈ സ്ഥലത്തെ പ്രിയപ്പെട്ടതായി തിരഞ്ഞെടുത്തത്. ഫോര്‍ബ്സിന്റെ തിരഞ്ഞെടുപ്പാണ് ഇത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട പത്ത് ഇടങ്ങളില്‍ ഒന്നാണ് കൗണ്ടി ടിപ്പററിയിലെ കാഷെല്‍ എന്ന് ഫോര്‍ബ്സ് പറയുന്നു.

ഐറിഷ് ചരിത്രവും നാടോടിക്കഥകളും ചായുറങ്ങുന്ന സുന്ദരമായ ഇടമാണ് കാഷെല്‍. അയര്‍ലണ്ടിലെ ഏറ്റവും മനോഹരവും ഐതിഹാസികവുമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായ ദി റോക്ക് ഓഫ് കാഷെല്‍ കാണേണ്ട കാഴ്ചയാണ്.

പ്രാദേശിക കരകൗശല വിദഗ്ധര്‍, കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പിളി മില്ലുകള്‍, ഡിസ്റ്റിലറികള്‍ തുടങ്ങിയ മനോഹര കാഴ്ചകളും കാഷെലിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കുതിര പരിശീലന കേന്ദ്രങ്ങളിലൊന്നും ഇവിടെയാണ്.

ടൗണിന്റെ ഓരോ കോണിലും ഊഷ്മളതയും ആധികാരികതയുമാണ് നിഴലിക്കുന്നതെന്ന് ആഡംബര ട്രാവല്‍ കമ്പനിയായ ബ്ലാക്ക് ടൊമാറ്റോയുടെ സഹസ്ഥാപകനായ ടോം മാര്‍ച്ചന്റ് പറയുന്നു. 2022ലെ വസന്തകാലം പോലെ ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വേറെയില്ലെന്നും ഇദ്ദേഹം ഉപദേശിക്കുന്നു.

ബെന്‍ഡ് – ഒറിഗോണ്‍, കംബോഡിയയും തായ്‌ലന്‍ഡും, കോസ്റ്റാറിക്ക, ഗാലപ്പഗോസ്, ഇക്വഡോര്‍, ഗ്രനേഡ, മെക്സിക്കോ; പാറ്റഗോണിയ, പ്യൂര്‍ട്ടോ റിക്കോ ഐലന്റ്സ്, ട്രാന്‍സില്‍വാനിയ, റൊമാനിയ എന്നിവയോടൊപ്പമാണ് കാഷെലിനും ഫോര്‍ബ്സ് ഇടം നല്‍കിയിരിക്കുന്നത്.

വിഡിയോ ക്രഡിറ്റ് :Arshad TK & Sam’s Malayalam Travel Vlog
ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.