head3
head1

‘കണ്ണിന് പകരം കണ്ണ് ,പല്ലിന് പകരം പല്ല്’; ‘കടുവ’യുടെ മാസ് ടീസര്‍ പുറത്ത്

പൃഥ്വിരാജ് മുഖ്യ കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘കടുവ’യുടെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് തന്നെയാണ് ടീസര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒരു മാസ് എന്റര്‍ടൈന്റുമായാണ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് ഷാജി കൈലാസ് മടങ്ങിയെത്തുന്നത്.

വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദം ജോണിന്റെ സംവിധായകന്‍ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.