ടൊവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘നടികര്‍ തിലക’ത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ടൊവിനോ തന്റെ ഫേസ്ബുക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെക്കുകയായിരുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2022 ഡിസംബറിലായിരിക്കും പുറത്തിറങ്ങുക.
സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം സുവിന്‍ സോമശേഖരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ആല്‍ബിയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്ന്. സംഗീത സംവിധാനം യക്സന്‍ നേഹ.
ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം ‘മിന്നല്‍ മുരളി’ ഈ മാസം 24ന് റിലീസ് ചെയ്യും. ‘തല്ലുമാല’, ‘അജയന്റെ രണ്ടാം മോഷണം’ എന്നിവയാണ് ടൊവിനോയുടെ പുറത്തിറങ്ങാനുള്ള മറ്റ് ചിത്രങ്ങള്‍. മംമ്ത മോഹന്‍ ദാസ് നായികയായ ലാല്‍ ജോസ് ചിത്രം ‘മ്യാവൂ’, മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ‘വെള്ളരിക്കാപ്പട്ടണം’ എന്നിവയാണ് സൗബിന്‍ ഷാഹീറിന്റെ പുതിയ ചിത്രങ്ങള്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.