വിസ്മയിപ്പിച്ച് മലയാളത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം, ‘മരക്കാര്‍: അറബിക്കടലിന്റെ സിഹം’ ഗ്രാന്റ് ട്രെയിലര്‍ പുറത്ത്
സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന മലയാളത്തിന്റെ ബ്രഹ്‌മാണ്ഡചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിഹത്തിന്റെ ഗ്രാന്റ് ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.
മനസ്സിനെ കോരിത്തരിപ്പിക്കാന്‍ പോന്ന ഹോളിവുഡ് ലെവല്‍ വിഷ്വല്‍സുമായെത്തുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിഹം മലയാളത്തിലെ എക്കാലത്തെയും ചിലവേറിയ ചിത്രമാണ്. കരയിലെ പോരാട്ടങ്ങള്‍ കടലിലേക്ക് നീളുന്ന കഥയുമായി കുഞ്ഞാലി മരക്കാര്‍ സ്‌ക്രീനില്‍ നിറയുമെന്ന് ഉറപ്പു നല്‍കുന്ന ടീസറും, ട്രെയ്ലറും നേരത്തെ തന്നെ വൈറലായിരുന്നു. ഒടിടി റിലീസ് എന്ന അനിശ്ചിതത്വങ്ങളെല്ലാം മറികടന്നാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിഹം’ എത്തുന്നത് എന്നതിനാല്‍ ആവേശം വര്‍ധിക്കുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വേഷമിട്ട ചിത്രമാണ് കുഞ്ഞാലി മരക്കാര്‍. മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയെന്ന പെരുമയും റിലീസിന് മുന്‍പേ ചിത്രത്തിനുണ്ട് ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.തീയറ്റര്‍ റിലീസിന് ശേഷം OTT യിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് മോഹന്‍ലാല്‍ ഇന്നത്തെ പത്രസമ്മേളത്തില്‍ വ്യക്തമാക്കിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.