26-ാമത് യൂറോപ്യന്‍ യൂണിയന് ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ‘ഈ.മ.യൗ’വും. ഓണ്‍ലൈനായി നവംബര്‍ ഒന്നിന് ആരംഭിച്ച ചലചിത്രോത്സവം 30 വരെ തുടരും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഈ.മ.യൗ’ ഇന്ത്യയിലെ 49-രാജ്യാന്തര ചലചിത്രോല്‍സവത്തില്‍ മികച്ച സംവിധാനത്തിനും മികച്ച നടനുമുള്ള അവാര്‍ഡുകള്‍ നേടിയിരുന്നു. 48-ാമത് കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡിലും മികച്ച സംവിധാകനുള്ള ബഹുമതി കരസ്ഥമാക്കിയിരുന്നു.
ചെല്ലാനം കടപ്പുറത്തെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ഈ.മ.യൗ വിന്റെ കഥ. വാവച്ചന് എന്ന കല്ലാശാരിയെ ചുറ്റിയാണ് കഥ. ആശാരിയുടെ പെട്ടന്നുള്ള മരണവും അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമുള്ള സംസ്കാരച്ചടങ്ങുകള്‍ മകന് നിര്‍വഹിക്കുന്നതുമാണ് സിനിമയില്‍ വളരെ രസകരമായി പെല്ലിശ്ശേരി അവതരിപ്പിച്ചിരിക്കുന്നത്.
യൂറോപ്യന്‍ ചലചിത്രോല്‍സവത്തില്‍ എട്ടു വിഭാഗങ്ങളിലായി 37 ഭാഷകളില്‍ നിന്നും 60 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. പ്രമുഖ അന്താരാഷ്ട്ര ചലചിത്രോല്‍സവങ്ങളില്‍ പങ്കെടുത്തിട്ടുള്ള ചിത്രങ്ങളും അംഗരാജ്യങ്ങളില്‍ നിന്നുള്ളവയും ഇതില്‍ ഉള്‍പ്പെടുന്നു. ഹിന്ദി, മറാത്തി, മലയാളം, ബംഗാളി എന്നീ ഭാഷകളില്‍ നിന്നായി ആറു ചിത്രങ്ങളുമായി ഇന്ത്യയ്ക്ക് പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് യൂറോപ്യന്‍ സിനിമയിലെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ചിത്രങ്ങള്‍ വീട്ടിലിരുന്നുകൊണ്ടുതന്നെ ആസ്വദിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം: https://euffindia.com/
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.