head1
head3

ആരാധകരെ ആവേശത്തിലാഴ്ത്തി മരക്കാറിന്റെ ടീസര്‍; തിയേറ്ററുകള്‍ പൂരപ്പറമ്പാകുമെന്ന് ഉറപ്പ്

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ സിനിമ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. വെറും 20 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മരക്കാരിന്റെ ട്രെയ്ലര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തുവന്നതാണെങ്കിലും കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യുന്ന തീയതി നീണ്ടുപോവുകയുമായിരുന്നു. കാത്തിരിപ്പിനൊടുവില്‍ ചിത്രം ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തും.

മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരക്കാര്‍. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.