head1
head3

മിന്നല്‍ മുരളിയിലെ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

ഒടിടി റിലീസ് ആയി അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന മിന്നല്‍ മുരളിയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ‘ഉയിരേ ഒരു ജന്മം നിന്നെ’ എന്ന വരിയില്‍ തുടങ്ങുന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്. ഷാന്‍ റഹ്‌മാന്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് നാരായണി ഗോപനും മിഥുന്‍ ജയരാജും ചേര്‍ന്നാണ്. ഡിസംബര്‍ 24ന് നെറ്റ്ഫ്ളിക്സ് വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

സുഷിന്‍ ശ്യാം ചിട്ടപ്പെടുത്തിയ ‘തീ മിന്നല്‍ തിളങ്ങി’ എന്ന മിന്നല്‍ മുരളിയുടെ ടൈറ്റില്‍ ഗാനം മുമ്പ് പുറത്തിറങ്ങിയിരുന്നു. ഇരു ഗാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ‘സൂപ്പര്‍ ഹീറോ’ ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫ് ആണ്.

പുതിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.