ഇന്ദ്രജിത്-സുരാജ് വെഞ്ഞാറമ്മൂട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘പത്താം വളവ്’; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി
‘പകയോട് മാത്രം പ്രണയം’ എന്ന ടാക് ലൈനോടെ റിലീസായ പോസ്റ്ററില്‍ പോലീസ് വേഷത്തില്‍ ഇന്ദ്രജിത്തും ജയിലില്‍ പ്രതിയായിട്ടുള്ള സുരാജുമാണുള്ളത്. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന വമ്പന്‍ താര നിരയോടൊപ്പം മികച്ച ടെക്നീഷ്യന്മാരും അണിനിരക്കുന്ന ചിത്രത്തിന്റെ നാലാം ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുന്നു. അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജ്മല്‍ അമീര്‍, അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരും അഭിനയിക്കുന്നു.
യൂ.ജി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുബൈ മൂവി സ്റ്റുഡിയോസുമായി സഹകരിച്ച് കൊണ്ട് ഡോ.സക്കറിയ തോമസ്, ജിജോ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവീന്‍ ചന്ദ്ര, നിധിന്‍ കേനി എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. രതീഷ് റാം ആണ് ഛായാഗ്രഹണം. പദ്മകുമാര്‍ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിന്‍ രാജാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വിനായക് ശശികുമാര്‍, ബി.കെ ഹരിനാരായണന്‍, എസ്.കെ സജീഷ് എന്നിവരുടേതാണ് ഗാനരചന.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.