head3
head1

ചെരുപ്പ് പ്രധാന കഥാപാത്രമാകുന്ന ‘ചലച്ചിത്രം’, ടീസര്‍ പുറത്തിറങ്ങി

ചെരുപ്പിനെ പ്രധാന കഥാപാത്രമാക്കി ഗഫൂര്‍ വൈ ഇല്ല്യാസ് സംവിധാനം ചെയ്യുന്ന ‘ചലച്ചിത്രം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചലച്ചിത്ര താരങ്ങളായ ഉണ്ണിമുകുന്ദന്‍, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, നാദിര്‍ഷാ, ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിര്‍മ്മാതാവ് എന്‍.എം ബാദുഷ, മാറ്റിനി ഒടിടി എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് ടീസര്‍ റിലീസ് ചെയ്തത്. ചെരുപ്പാണ് കേന്ദ്ര കഥാപാത്രമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്.

സംവിധായകനും എഡിറ്ററും ഛായഗ്രഹകനും അടങ്ങുന്ന മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വെച്ചു മാത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യത്തെ സിനിമാ എന്ന പ്രത്യേകതയും ‘ചലച്ചിത്രത്തി’നുണ്ട്. ചലച്ചിത്രം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്യ, മുഹമ്മദ് മുസ്തഫ, ഗഫൂര്‍ വൈ ഇല്യാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നതാണ് ഈ സിനിമ. നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിന്‍ അന്ന ഫോലയന്‍ എന്നിവരും കഥാപാത്രങ്ങളാവുന്നു.

ഗഫൂര്‍ വൈ ഇല്യാസ് തന്നെയാണ് കഥയും തിരക്കഥയും ചെയ്യുന്നത്. പ്രവാസികളുടെ കഥ പറയുന്ന ‘ചലച്ചിത്രം’ വെറും മൂന്ന് സാങ്കേതിക പ്രവര്‍ത്തകര്‍ മാത്രമുള്ള സിനിമയാണ്. ലോകത്ത് ഏറ്റവും കുറവ് സാങ്കേതിക പ്രവര്‍ത്തകരെ ഉപയോഗിച്ച സിനിമ എന്നനിലയില്‍ ഗിന്നസ് ബുക്കിന്റെ ലോക റെക്കോര്‍ഡ് പരിഗണയിലുള്ള സിനിമയാണ് ‘ചലച്ചിത്രം’.

സിനിമയുടെ പ്രൊജക്ട് ഡിസൈനറായി ബാദുഷ എന്‍എം വരുമ്പോള്‍ ടോണ്‍സ് അലക്‌സാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ടിനു കെ തോമസ് എഡിറ്റിങ്ങും, സംഗീതം ക്രിസ്റ്റി ജോബിയും, ഡിസൈന്‍ അനുലാലും. സിനിമ ദുബായിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.