head1
head3

ടു ഫോര്‍ വണ്‍ ഓഫറുകള്‍ നിരോധിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍:നടപടി, മാലിന്യ നിയന്ത്രണത്തിന്റെ ഭാഗമായി

ഡബ്ലിന്‍ : ഒന്നെടുത്താല്‍ രണ്ട്, രണ്ടെടുത്താല്‍ മൂന്ന് ഇത്തരത്തിലുള്ള ബിസിനസ് അയര്‍ലന്‍ഡില്‍ നിരോധിക്കുന്നതിന് നിയമം വരുന്നു.ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ടു ഫോര്‍ വണ്‍ ഓഫറുകള്‍ നിരോധിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഉപഭോഗവും മാലിന്യവും കുറയ്ക്കുന്നത് ഉന്നം വെച്ചാണ് സര്‍ക്കാര്‍ ഈ നിരോധനം കൊണ്ടുവരുന്നത്.മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രീന്‍ പാര്‍ട്ടിയാണ് ഈ നിരോധനപദ്ധതിസര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ളത്. വിഭാവനം ചെയ്തത്.

സിന്‍ഫെന്‍ അടക്കമുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ നിരോധനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നിരോധനമൊന്നും പാടില്ലെന്ന നിലപാടാണ് സിന്‍ ഫെന്‍ നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ് ഉള്‍പ്പടെയുള്ളവര്‍ക്കുള്ളത്.

മാലിന്യ പ്രവര്‍ത്തന പദ്ധതിക്ക് ജൂലൈ 27ന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.വരും വര്‍ഷങ്ങളില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള
നിരവധി നിര്‍ദേശങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

ഈ നിയമം മന്ത്രിസഭയിലേക്ക് വരുന്നതിനുമുമ്പ് ഭക്ഷ്യ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തേണ്ടതുണ്ട്.ഇത്തരം നടപടികളെല്ലാം താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതായിരിക്കുമെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

പുതിയ നിയമങ്ങള്‍ സാധാരണ കുടുംബങ്ങളുടെ ദൈനംദിന ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി പൂര്‍ണ്ണമായും ബാധിക്കുന്നതാണെന്നാണ്
മനസ്സിലാകുന്നതെന്നും അതിനാല്‍ ഈ നിരോധനത്തോട് യോജിക്കാനാവില്ലെന്നും സിന്‍ ഫെന്‍ നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ് പറഞ്ഞു.

കോവിഡ് പ്രതിസന്ധിയുടെ ആഘാതം നേരിടുകയാണ് ജനം. അതിനിടെ കുട്ടികളെ സ്‌കൂളില്‍ തിരിച്ചെത്തിക്കുന്നതിനുള്ള പെടാപ്പാടുമുണ്ട്. ക്രിസതുമസും വരുന്നു. ഇതിനിടയില്‍ ജന ജീവിതത്തെ വീണ്ടും പ്രശ്നത്തിലാക്കുന്നതല്ല സര്‍ക്കാര്‍
നിയമമെന്ന് ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി റിച്ചാര്‍ഡ് ബോയ്ഡ് ബാരറ്റും സര്‍ക്കാരിനെ വിമര്‍ശിച്ചു. സമൂഹത്തിന്റെ ഭാഗമായ ടാക്സി
ഡ്രൈവര്‍മാരുള്‍പ്പടെയുള്ളവരെ കൂടി പരിഗണിച്ചുവേണം പുതിയ നിയമങ്ങള്‍ കൊണ്ടുവരാനെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ കാരണം അവരുടെ ജീവിതമാകെ താളം തെറ്റിയിരിക്കുകയാണ്. ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും കാര്യമായ മാറ്റമൊന്നും അവര്‍ക്കുണ്ടായിട്ടില്ല. വീണു കിടക്കുന്ന അവരെ ചവിട്ടിത്താഴ്ത്തുകയെന്ന സമീപനം ശരിയല്ലെന്നും ടി ഡി പറഞ്ഞു. എന്നാല്‍ ഈ കാര്യത്തില്‍ സര്‍ക്കാരിനേ പരിസ്ഥിതി മന്ത്രിയ്ക്കോ കടുംപിടുത്തമില്ലെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ വിശദീകരിച്ചു.മന്ത്രി റയാന്‍ എല്ലായ്‌പ്പോഴും ചര്‍ച്ചകള്‍ക്കും
കൂടിയാലോചനകള്‍ക്കുമെല്ലാം തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.