head1
head3

ഐറിഷ് സിവില്‍ സര്‍വീസ് ക്ലറിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡബ്ലിന്‍ :ഐറിഷ് സിവില്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ താല്‍പ്പര്യമുണ്ടോ.. ഇപ്പോള്‍ അവസരമുണ്ട്. സിവില്‍ സര്‍വീസില്‍ ക്ലറിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

അയര്‍ലണ്ടിലെ ഭരണകൂടത്തെയും ജനങ്ങളെയും സേവിക്കുന്ന സ്വതന്ത്രവും നിഷ്പക്ഷവുമായ സംവിധാനമാണ് സിവില്‍ സര്‍വ്വീസ്.ക്ലറിക്കല്‍ ഓഫീസറായി ജോലി ലഭിച്ചാല്‍ രാജ്യത്തെ പ്രധാന വകുപ്പുകളിലും നിരവധിയായ ഓഫീസുകളിലും ജോലി ചെയ്യാം. പിന്നീട് പ്രൊമോഷന്‍ വഴി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തസ്തികകളിലേക്കുള്ള ചവിട്ടുപടി കൂടിയാണിത്.

അയര്‍ലണ്ടില്‍ ഇപ്പോള്‍ താമസിക്കുന്ന സ്റ്റാമ്പ് 4 എങ്കിലും ഉള്ളവര്‍ക്ക് സിവില്‍ സര്‍വീസിലേക്ക് അപേക്ഷിക്കാം.
അപേക്ഷിച്ചാലോ.. പെട്ടെന്നാട്ടെ..

ഓണ്‍ലൈനില്‍ ‘അപ്ലൈ നൗ’ ക്ലീക്ക് ചെയ്യുന്നതിന് മുമ്പ് വെബ് അപേക്ഷാഫോറം പൂരിപ്പിച്ചു നല്‍കണം.ഒരു പാട് സമയമൊന്നും പൂരിപ്പിക്കാന്‍ എടുക്കരുത്. കാരണം അരമണിക്കൂര്‍ കഴിഞ്ഞാല്‍ അപേക്ഷാ ഫോം ടൈം ഔട്ടാകും.(പേടിക്കേണ്ട കേട്ടോ ..സംഗതി സിമ്പിളാണ് !)

അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 29 ആണ്. ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.പബ്ലിക്ക് ജോബ് .ഐ ഇ എന്ന സൈറ്റിൽ ഇനിയും  രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

സെലക്ഷന്‍, മികച്ച സ്‌കോര്‍ നേടിയാല്‍ മാത്രം…

വിവിധങ്ങളായ സെലക്ഷന്‍ പ്രോസസുകളാണ് ഈ തസ്തികയ്ക്കുള്ളത്. അതില്‍ ഓരോന്നിലും ഉയര്‍ന്ന സ്‌കോര്‍ നേടിയാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേയ്ക്ക് പ്രവേശനം ഉറപ്പാക്കാനാകൂ..(പേടിക്കേണ്ട കേട്ടോ ..സംഗതി സിമ്പിളാണ് !)

പബ്ലിക് അപ്പോയിന്റ്മെന്റ്സ് സര്‍വ്വീസാണ് സെക്ഷന് നേതൃത്വം നല്‍കുന്നത്.തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഓണ്‍ലൈന്‍ ചോദ്യാവലി മൂല്യനിര്‍ണ്ണയം, ഓണ്‍ലൈന്‍ വീഡിയോ അഭിമുഖം (സൂം) , ഗവണ്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ മറ്റ് വിലയിരുത്തലുകള്‍ എന്നിവയും ഉണ്ടായേക്കാം.മികച്ച സ്‌കോർ ലഭിക്കുന്നവരെ പാനലിൽ പെടുത്തും.

പാനലിന്റെ കാലാവധി  അവസാനിക്കുന്നതിന് മുമ്പ് സർക്കാർ സർവീസിൽ ഒഴിവ്  വരുന്നതിന് അനുസരിച്ച് നിയമനം ലഭിച്ചേക്കാം.വിവിധ കൗണ്ടികളിലായി  രണ്ടായിരത്തോളം ഒഴിവുകളാണ് ഐറിഷ് സിവിൽ സർവീസിൽ  വർഷം തോറും   ശരാശരി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

സ്ഥിരമായ ഭാവി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ത്തന്നെ ഓണ്‍ ലൈനില്‍ അപേക്ഷിച്ചോളൂ.67 വയസ് വരെ ജോലി ചെയ്യാനുള്ള അവസരമാണ് ഐറിഷ് സിവിൽ സർവീസ് ഒരുക്കുന്നത്.മലയാളികൾ നിറയെയുള്ള ഒരു ഐറിഷ് സിവിൽ സർവീസാവട്ടെ നമ്മുടെ സ്വപ്‍നം !

APPLICATION  LINK  https://www.publicjobs.ie/en/index.php?option=com_jobsearch&view=jobdetails&Itemid=263&cid=144879&campaignId=21341604

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.