head3
head1

കുട്ടികളേയും കൗമാരക്കാരെയും ലക്ഷ്യമിട്ട് ആപ്പിള്‍ പേയുമായി റവല്യൂട്ട്

ഡബ്ലിന്‍: കുട്ടികളേയും കൗമാരക്കാരെയും ലക്ഷ്യമിട്ട് റവല്യൂട്ട് ആപ്പിള്‍ പേ അവതരിപ്പിക്കുന്നു. ഇതനുസരിച്ച് ആറിനും 17നും ഇടയില്‍ പ്രായമുള്ള റവല്യൂട്ട് ജൂനിയര്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ പേ ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്താനാകും. ഐ ഫോണ്‍ ഉപയോഗിച്ചും കോണ്‍ടാക്ട്‌ലെസ് പേ മെന്റുകള്‍ നടത്താം. കാര്‍ഡ് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നതാണ് മെച്ചം. യൂറോപ്പിലെയും യുകെയിലെയും ജൂനിയര്‍ അക്കൗണ്ടുകളിലാകും ആപ്പിള്‍ പേ ഫീച്ചര്‍ ആദ്യം അവതരിപ്പിക്കുക.

ഉപഭോക്താക്കളില്‍ നിന്നുള്ള മികച്ച ഫീഡ്ബാക്കിനെ തുടര്‍ന്നാണ് യൂറോപ്പിലും യുകെയിലും ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്ന് ഡിജിറ്റല്‍ ബാങ്ക് അറിയിച്ചു. മാതാപിതാക്കളും അവരുടെ കൗമാരക്കാരായ കുട്ടികളുമാണ് ഇതിനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത്. പിന്നീട് യുഎസ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു.

ആപ്പിള്‍ പേ ഉപയോഗിക്കുന്നതിനും കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റ് നടത്തുന്നതിനും ഉപഭോക്താക്കള്‍ അവരുടെ ഐഫോണ്‍, ആപ്പിള്‍ വാച്ച് എന്നിവയില്‍ പേയ്‌മെന്റ് ടെര്‍മിനലുണ്ടാക്കേണ്ടതുണ്ട്. തുടര്‍ന്ന് ഫേസ് ഐഡി, ടച്ച് ഐഡി, പാസ്‌കോഡ് എന്നിവ ഉപയോഗിച്ച് അതിനെ ആധികാരികമാക്കണം.

പുതിയ തലമുറയ്ക്ക് ഡിജിറ്റല്‍ വാലറ്റുകളോട് ശക്തമായ ആഭിമുഖ്യമുണ്ടെന്ന് ഗവേഷണം കാണിച്ചിരുന്നുവെന്ന് റവല്യൂട്ട് മേധാവി താരാ മസൂദി പറഞ്ഞു. പണരഹിത സമൂഹത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നത്. കോവിഡ് പാന്‍ഡെമിക് ഡിജിറ്റല്‍ പേയ്‌മെന്റുകളെ കൂടുതല്‍ വേഗത്തിലാക്കിയെന്നും മസൂദി വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.