head3
head1

ലാല്‍ ജോസ്-സൗബിന്‍ ചിത്രം ‘മ്യാവൂ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവൂ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമയാണിത്.

‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ ചിത്രങ്ങള്‍ക്കുശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന സിനിമയാണ്? മ്യാവു.

ഗള്‍ഫില്‍ ജീവിക്കുന്ന സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം പൂര്‍ണമായും യുഎഇയിലാണ്? ചിത്രീകരിക്കുന്നത്?. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്?മല്‍ ബാബു നിര്‍വഹിക്കും. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരും. ലൈന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്,

മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍-സമീറ സനീഷ്, സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘുരാമ വര്‍മ്മ.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.