വലേറ്റ : പെരുമാറ്റ വൈകല്യത്തിന്റെ പേരില്‍ ഏഴുവയസ്സുകാരന് ക്ലാസില്‍ ചേര്‍ന്നു പഠിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സ്കൂള്‍ അധികൃതരുടെ ക്രൂരത. മകന്റെ പ്രശ്നം ചൂണ്ടിക്കാട്ടി ജോണിന്റെ അമ്മ മുട്ടാത്ത വാതിലുകളില്ല. പല തവണ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചെങ്കിലും മറുപടി പോലും ലഭിച്ചില്ല. മന്ത്രി ജസ്റ്റിന് കരുവാനയെ നേരിട്ട് കണ്ടിട്ടും കാര്യമുണ്ടായില്ല. ഇതിനെതിരെ പാര്‍ലമെന്റിനെ സമീപിക്കാനൊരുങ്ങുകയാണ് ജോണിന്റെ കുടുംബം. വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കളെ സഹായിക്കുന്ന എന്പിഎസ്ജിഎസ്ഡി എന്ന എന്‍ജിഒയുടെ സഹായത്തോടെയാണ് പാര്‍ലമെന്റില്‍ പ്രശ്നം സമര്‍പ്പിക്കുന്നത്. എന്തെങ്കിലും നടപടിയുണ്ടാകുമോയെന്ന് വ്യക്തമല്ലെങ്കിലും പെരുമാറ്റ വൈകല്യങ്ങളുള്ള കുട്ടികളുടെ കാര്യത്തില്‍ വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് ഈ സംഭവം.
ഈ വര്‍ഷം ജൂണിലാണ് ജോണിന് ഓപ്പോസിഷണല്‍ ഡിഫിയന്റ് ഡിസോര്‍ഡര്‍ (ഒഡിഡി) ഉണ്ടെന്ന് കണ്ടെത്തിയത്. സമപ്രായക്കാരോടും മാതാപിതാക്കളോടും അധ്യാപകരോടും മറ്റും നിസ്സഹകരണം, ധിക്കാരം, ശത്രുത കലര്‍ന്ന പെരുമാറ്റം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ആദ്യ സ്കൂളില്‍ പ്രശ്നമായതിനെ തുടര്‍ന്നാണ് പുതിയ സ്കൂളില്‍ ജോണിനെ ചേര്‍ക്കാന്‍ അവന്റെ അമ്മ തീരുമാനിച്ചത്. സമ്മറിന്റെ തുടക്കത്തില്‍ത്തന്നെ അതിനുള്ള നടപടികളെടുത്തു. ജോണിന്റെ രോഗാവസ്ഥ വിശദീകരിക്കുന്ന ചൈല്‍ഡ് സൈക്കോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് സ്കൂളിലേക്കും എല്എസ്ഇകളിലേക്കും അയച്ചു. എന്നിരുന്നാലും, ഇതിന്മേല് ഒരു നടപടിയും സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചില്ല. സ്കൂള്‍ ആരംഭിക്കുന്നതുവരെ ഇത് കാണുകയോ പരിശോധിക്കുകയോ പോലും ചെയ്തില്ല.
മറ്റ് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ ദിവസം മുന്‍ സ്കൂളില്‍ ഇന്റര്‍ ആക്ഷന്‍ അനുഭവമുണ്ടായിരുന്നു. എന്നാല്‍ മുന്‍ സ്കൂളില്‍, എല്എസ്ഇകള്ക്ക് അവന്റെ പെരുമാറ്റ പ്രശ്നങ്ങളെക്കുറിച്ച് നന്നായി അറിയാമായിരുന്നതിനാല്‍ ജോണിനെ ഇതില്‍ നിന്നും ഒഴിവാക്കുമായിരുന്നു. എന്നാല്‍ ഇവിടെ അതൊന്നുമുണ്ടായില്ല. തുടര്‍ന്ന് ജോണ്‍ തന്റെ ക്ലാസ് മുറിയിലെ മേശകള്‍ മറിച്ചിട്ടു. ഇത് ചൂണ്ടിക്കാട്ടി തുടര്‍ന്ന് നിശ്ചിത ചികില്‍സാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രമേ ജോണിന് സ്കൂളില്‍ പഠിക്കാന്‍ അനുവദിക്കൂവെന്നറിയിക്കുകയായിരുന്നു സ്കൂളധികൃതര്‍.
കോവിഡ് പാന്‍ഡെമിക്കിലുടനീളം ജോണിന് വെര്‍ച്വല്‍ ക്ലാസുകള്‍ നല്‍കിയില്ല, പകരം ജോണിന് പൂര്‍ത്തിയാക്കാനുള്ള സ്കൂള്‍ ജോലികളും ഗൃഹപാഠങ്ങളും ലിസ്റ്റാക്കി വീട്ടിലേക്ക് അയച്ചുകൊടുത്തു. ഇത് അധ്യാപികയല്ലാത്ത ജോണിന്റെ അമ്മയെ വലിയ ബുദ്ധിമുട്ടിലാക്കി. ജോണിന് ബിഹേവിയറല്‍ തെറാപ്പി, മരുന്ന്, മാതാപിതാക്കള്‍ പാരന്റിംഗ് സ്കില്‍ ക്ലാസുകള്‍ എന്നിവയ്ക്കൊക്കെ പോകേണ്ടതുമുണ്ട്.
തെറാപ്പി ആരംഭിക്കുന്നതിന് ജോണിന് മാസങ്ങളോളം കാത്തിരിക്കേണ്ടതുണ്ട്. അതിനാല്‍ വന്‍ തുക നല്കി പ്രൈവറ്റ് സര്‍വീസ് നേടുക മാത്രമാണ് ഇവരുടെ മുമ്പിലുള്ള ഏക പോം വഴി. മാത്രമല്ല, ജോണിനെ ഇത്തരത്തില്‍ ചികില്സിക്കുന്നത് അവനെ പ്രശ്നത്തിലാക്കുമോയെന്ന ഭയവും വീട്ടുകാര്‍ക്കുണ്ട്.
ജോണിനെ ഇത്തരമൊരു പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിന് താന്‍ എതിരല്ലെന്നും എന്നാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് തന്റെ മകന് സ്കൂളില്‍ അവസരം നല്‍കുന്നത് കാണാനാണ് ആഗ്രഹമെന്നും അവന്റെ അമ്മ വ്യക്തമാക്കി.
സ്കൂളില്‍ നിന്ന് സ്കൂളിലേക്ക് മാറുന്നത് ജോണിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായും അവന്റെ അമ്മ പറയുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഒരുപോലെ ഭീഷണിപ്പെടുത്തുന്ന കേസുകളും അമ്മ വിശദീകരിക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.