ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരം ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് തന്റെ പഴയ സുഹൃത്തായ ബസ് ഡ്രൈവറിന് സമര്‍പ്പിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ബസ് കണ്ടക്ടറായി ജോലി നോക്കുന്ന സമയത്ത് സഹപ്രവര്‍ത്തകനും ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവറുമായിരുന്ന രാജ് ബഹദൂറിനാണ് രജനി ഈ അവാര്‍ഡ് സമര്‍പ്പിച്ചത്.
തന്റെ ഗുരുനാഥനായ കെ. ബാലചന്ദര്‍ സാറിനും, മൂല്യങ്ങള്‍ പഠിപ്പിച്ച് വളര്‍ത്തിയ തന്റെ ജ്യേഷ്ഠസഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്വാദിനും, ഒപ്പം കര്‍ണാടകയിലെ സുഹൃത്തും ബസ് ഡ്രൈവറും സഹപ്രവര്‍ത്തകനുമായ രാജ് ബഹദൂറിനും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഞാന്‍ ഒരു ബസ് കണ്ടക്ടറായിരുന്നപ്പോള്‍ എന്നിലെ അഭിനയ പ്രതിഭയെ തിരിച്ചറിഞ്ഞ് എന്നെ സിനിമയിലേക്ക് കാലെടുത്തു വെയ്ക്കാന്‍ പ്രോത്സാഹിപ്പിച്ചത് രാജ് ബഹദൂറാണ് – രജനി പറഞ്ഞു.
‘എന്റെ സിനിമകള്‍ നിര്‍മ്മിച്ച എല്ലാ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും എന്നോടൊപ്പം പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധര്‍ക്കും എന്നോടൊപ്പം അഭിനയിച്ച നടീനടന്മാര്‍ക്കും, വിതരണക്കാരും, മാധ്യമ പ്രവര്‍ത്തകര്‍ക്കും എന്റെ എല്ലാ ആരാധകര്‍ക്കും ഞാന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുകയാണ്. എന്നെ വളര്‍ത്തിയ എന്റെ ദൈവങ്ങളായ തമിഴ് മക്കള്‍ക്ക് നന്ദി, അവരില്ലാതെ ഞാന്‍ ആരുമല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.