head3
head1

വീണ്ടും തെലുങ്ക് സിനിമയുടെ ഭാഗമാകാന്‍ പൃഥ്വിരാജ്; പ്രഭാസിനൊപ്പം അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

തെലുങ്കിലേക്ക് വീണ്ടും കാല്‍വെയ്പ് നടത്താനൊരുങ്ങി പൃഥ്വിരാജ്. പ്രഭാസ് നായകനാകുന്ന ‘സലാര്‍’ എന്ന തെലുങ്ക് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരത്തിന്റെ കഥാപാത്രത്തെ കുറിച്ചോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തു വന്നിട്ടില്ല. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രമാണ് സലാര്‍.

ചിത്രം 2022 ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാറിന്റെയും നിര്‍മ്മാണം. ശ്രുതി ഹാസന്‍ ആണ് സലാറില്‍ പ്രഭാസിന്റെ നായികയാവുന്നത്. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്.

ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നേരത്തെ 2010ല്‍ പുറത്തിറങ്ങിയ പൊലീസ് പൊലീസ് എന്ന തെലുങ്ക് ചിത്രത്തിലും പൃഥ്വിരാജ് വേഷമിട്ടിരുന്നു. അതേസമയം, രവി കെ. ചന്ദ്രന്‍ ഒരുക്കിയ ‘ഭ്രമം’ ആണ് പൃഥ്വിരാജിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.