ഡബ്ലിന്‍ : ഫോര്‍ മ്യൂസിക്സിന്റെ ഒറിജിനല്‍ സിരീസ് ആയ ”മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഫോര്‍ മ്യൂസിക്‌സ് ഈണമിട്ട, ഫോര്‍ മ്യൂസിക്‌സിലെ ബിബിയും ഏല്‍ദോസും രചന നിര്‍വ്വഹിച്ച ‘ചെന്താമരപൂവേ’ എന്ന പെപ്പി സോങ് പാടി ഡാന്‍സ് ചെയ്തിരിക്കുന്നത് അയര്‍ലണ്ടിലുള്ള സ്വര രാമന്‍, കൃഷ് കിങ്ങ്കുമാര്‍, ലിയ റോജില്‍ എന്നിവര്‍ ചേര്‍ന്നാണ്. മനോഹരമായ ആലാപനവും, സപ്തസ്വര ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെ ഡാന്‍സും ഒത്തു ചേര്‍ന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഫോര്‍ മ്യൂസിക്സിന്റെ ഒറിജിനല്‍ സിരീസ് ആയ ”മ്യൂസിക് മഗ്ഗി”ന്റെ അയര്‍ലണ്ട് എപ്പിസോഡിലൂടെയാണ് ഫോര്‍ മ്യൂസിക്‌സ് സ്വര, കൃഷ്, ലിയ എന്നിവരെ കണ്ടെത്തിയത്.
സംഗീതരംഗത്തു മുന്നേറാന്‍ കൊതിക്കുന്നവര്‍ക്ക് അവസരമൊരുക്കുന്ന ”മ്യൂസിക് മഗ്”ലൂടെ അയര്‍ലന്‍ഡില്‍ നിന്നുള്ള പത്തൊന്‍പതോളം പുതിയ പാട്ടുകാരെയാണ് ഫോര്‍ മ്യൂസിക്‌സ് സംഗീതലോകത്തിന് സമ്മാനിക്കുന്നത്.
ഇവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫോര്‍ മ്യൂസിക്‌സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ അവസരവുമുണ്ട്. മനോഹരമായ ഈ പാട്ടും ഡാന്‍സും ക്യാമറയിലാക്കിയിരിക്കുന്നത് ഷൈജു ലൈവ്, അജിത് കേശവന്‍, ടോബി വര്‍ഗീസ്, എന്നിവര്‍ ചേര്‍ന്നാണ്. കിരണ്‍ വിജയ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു.
സ്വപ്നലോകത്തു നിധി തേടി പോകുന്ന കുട്ടികളുടെ കഥ പറയുന്ന ഈ പാട്ടിന്റെ ഡാന്‍സ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് ബിന്ദു രാമനും സപ്ത രാമനും ചേര്‍ന്നാണ്. ആര്‍ത്തുല്ലസിച്ചു നടന്ന കുട്ടിക്കാലത്തെ ഓര്‍മിപ്പിക്കുന്ന ഈ മനോഹരമായ ഗാനത്തിന്റെ സംഗീതവും, സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഫോര്‍ മ്യൂസിക്‌സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകള്‍ റീലീസ് ആയിരിക്കുന്നത്.
മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങള്‍ ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷന്റെ കീഴില്‍ ജിംസണ്‍ ജെയിംസ് ആണ് ”മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയര്‍ലണ്ടില്‍ പരിചയപ്പെടുത്തുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.