മലയാളത്തിന്റെ യുവ താരം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ചിത്രത്തിന് ‘ചുപ്’ എന്ന് പേരിട്ടിരിക്കുന്നു, കൂടാതെ ‘റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്’ എന്ന ടാഗ് ലൈനും നല്‍കിയിട്ടുണ്ട്. നാല് ചുവപ്പ് നക്ഷത്രങ്ങളില്‍ നിന്നും രക്തം ഒലിക്കുന്ന രീതിയില്‍ എത്തിയ ടൈറ്റില്‍ ശ്രദ്ധ നേടുകയാണ്.
ആര് ബാല്‍ക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം കാരവന്, സോയ ഫാക്ടര്‍ എന്നിവയ്ക്ക് ശേഷം ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ്.
സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി ഒരുക്കുന്ന ‘ചുപ്’ എന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഇതിഹാസ ചലച്ചിത്ര താരം ഗുരു ദത്തിന്റെ ഓര്മ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തു വന്നിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയായി എന്നാണ് സംവിധായകന് പറയുന്നത്. ഓഗസ്റ്റിലാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. ആര് ബാല്‍കിയും രാജ സെന്നും റിഷി വിര്മണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അമിത്ത്രിവേദി സംഗീതവും വിശാല്‍ സിന്‍ഹ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
അതേസമയം, കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി റിലീസിന് ഒരുങ്ങുന്നത്. തമിഴ് ചിത്രം ഹേയ് സിനാമികയാണ് ദുല്‍ഖറിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.
After watching this, one cannot stay #Chup! I have so many questions, what an intriguing poster! Eagerly looking forward to it, #RBalki.#ChupRevengeOfTheArtist @iamsunnydeol @dulQuer @shreya_dhan13 @PoojaB1972 @HopeProdn @RajaSen @ItsAmitTrivedi pic.twitter.com/loCcFZwJnp
— Akshay Kumar (@akshaykumar) October 10, 2021
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.