ചെന്നൈ: ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കറ്ററി ദി നമ്പി എഫ്ക്ട്’ എന്ന ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് റിലിസ് ചെയ്യും. രാജ്യത്തിന് വേണ്ടി കഠിനമായി പ്രയത്നിക്കുകയും പിന്നീട് ചതിക്കപ്പെടുകയും ചെയ്ത ഐസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതമാണ് സിനിമ പറയുന്നത്.
ചിത്രത്തിന്റെ ട്രയിലര്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്തിരുന്നു. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. 100 കോടിക്ക് മുകളില്‍ നിര്‍മാണ ചെലവുവരുന്നതാണ് ചിത്രം. ഹിന്ദി, തമിഴ് പതിപ്പുകളില്‍ ഷാരൂഖ് ഖാനും സൂര്യയും പ്രമുഖ വേഷത്തിലെത്തും.
ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളി ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് നിര്‍മ്മാണം. ആര്‍ മാധവനാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്.
നമ്പി നാരായണന്റെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. ആറിലധികം രാജ്യങ്ങളിലായാണ് ചിത്രീകരണം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. സിമ്രാനാണ് ചിത്രത്തില്‍ മാധവന്റെ നായിക.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.