12 വര്‍ഷത്തിന് ശേഷം സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. സിനിമയുടെ പൂജ ചടങ്ങളുടെ ചിത്രങ്ങള്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഷാജി കൈലാസും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു.
രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്. 2009-ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനം റിലീസ് ചെയ്ത ചിത്രം. ഇരുവരും ഒന്നിച്ച ആറാം തമ്പുരാന്‍, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നീ സിനിമകളെല്ലാം ഹിറ്റ് ആയിരുന്നു.
കാത്തിരിപ്പ് അവസാനിച്ചു എന്നു തുടങ്ങുന്ന കുറിപ്പോടെയായിരുന്നു ഷാജി കൈലാസിനൊപ്പം വീണ്ടും ഒന്നിക്കുന്ന സന്തോഷം മോഹന്‍ലാല്‍ പങ്കുവച്ചത്. അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നിവയാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നേരത്തെ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’യുടെ ഷൂട്ടിംഗിലായിരുന്നു താരം.
കടുവ ആണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. പൃഥ്വിരാജ് നായകനായ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.