head3
head1

ഐ ഫോണ്‍ 13 സീരീസ് പുറത്തിറക്കി, പുതിയ ഐപാഡും വാച്ചും അവതരിപ്പിച്ചു…

 

കാത്തിരിപ്പിന് വിരാമമിട്ട് പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി ആപ്പിള്‍. ഐപാഡ്, ഐഫോണ്‍, ആപ്പിള്‍ വാച്ച് എന്നിവയാണ് വെര്‍ച്വല്‍ ഇവന്റില്‍ ആപ്പിള്‍ പുറത്തിറക്കിയത്.

5 ജി കരുത്തുമായാണ് ഐ ഫോണ്‍ 13 സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്. സെറാമിക് ഷീല്‍ഡ്, ഫ്‌ലാറ്റ് എഡ്ജ് ഡിസൈനില്‍ പിങ്ക്, നീല, മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, പ്രൊഡക്ട് റെഡ് എന്നീ നിറങ്ങളിലാണ് പുതിയ സീരീസ് വിപണിയില്‍ എത്തുക. ഐ ഫോണ്‍ 13 മിനി, ഐ ഫോണ്‍ 13 പ്രോ, ഐ ഫോണ്‍ 13 പ്രോ മാക്‌സ് എന്നിവയാണ് പുത്തന്‍ മോഡലുകള്‍. ട്വിന്‍ റിയര്‍ ക്യാമറയോടൊപ്പം മികച്ച വാട്ടര്‍ റെസിസ്റ്റ് പ്രത്യേകതയും കമ്പനി ഇവയ്ക്ക് വാഗ്ദാനം ചെയ്യുന്നു.

12 എംപി വൈഡ് ആംഗിള്‍ ക്യാമറയില്‍ സവിശേഷമായ സിനിമാറ്റിക്ക് മോഡ് പ്രത്യേകതയുണ്ട്. ചലിക്കുന്ന വസ്തുക്കളെ ഫോണ്‍ ട്രാക്ക് ചെയ്യുകയും ഓട്ടോമാറ്റിക്കായി ഫോക്കസ് അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യുമെന്നത് ആകര്‍ഷണീയമാണ്. ഐ ഫോണ്‍ 13 പ്രോയ്ക്ക് മൂന്ന് ക്യാമറകളാണുള്ളത്. മുന്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 13, 13 മിനി ഫോണുകളില്‍ കമ്പനി ബാറ്ററി ലൈഫും വര്‍ധിപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എല്ലാം 128 ജിബി മോഡലാണ്. മിനിക്ക് 69,900 രൂപയും പ്രോക്ക് 1,19,900 രൂപയും മാക്‌സിന് 1,29,900 രൂപയുമായിരിക്കും വില.

ഇതിനുപുറമെ, ആപ്പിള്‍ വാച്ച് 7 സീരീസും ആപ്പിള്‍ പുറത്തിറക്കി. സീരീസ് 7 വാച്ചില്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഫീച്ചര്‍ ഒരുക്കിയിട്ടുണ്ട്. പഴയ വാച്ചിനേക്കാള്‍ സ്‌ക്രീന്‍ വലുപ്പം കൂടുതലുണ്ട്. ഓഎസ് എട്ടിലാണ് പ്രവര്‍ത്തിക്കുക. ടൈപ്പ് ചെയ്യാമെന്നതും മറ്റൊരു പ്രത്യേകതയാണ്. ആറ് സീരീസിനേക്കാള്‍ 20% അധികം റെറ്റിന ഡിസ്പ്ലൈയുണ്ട്. ബോര്‍ഡറുകള്‍ 40% മെലിഞ്ഞ് ബട്ടനുകള്‍ വലിയതാക്കിയിട്ടുമുണ്ട്.

പുതിയ ഐപാഡും ഐ പാഡ് മിനിയും ആപ്പിള്‍ അവതരിപ്പിച്ചു. പുതിയ ഐ പാഡ് 20% അധികം പെര്‍ഫോമന്‍സ് ഉറപ്പ് നല്‍കുന്നു. എ 13 ബയോണിക് പ്രൊസസര്‍, 12 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നീ പ്രത്യേകതകളുള്ള ഐ പാഡിന്റെ വില 329 ഡോളറാണ്. 8.3 ഇഞ്ച് സ്‌ക്രീനില്‍ പുതിയ ഐ പോഡ് മിനിയും കമ്പനി അവതരിപ്പിച്ചു.

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.