head3
head1

മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ആദ്യത്തെ മലയാള-അറബിക് ചിത്രം ‘ആയിഷ’ വരുന്നു

കൊച്ചി : മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള-അറബിക് ചിത്രം ‘ആയിഷ’യുടെ പോസ്റ്റര്‍ പുറത്തിറക്കി. മഞ്ജുവാര്യരുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം പൂര്‍ണ്ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 2022 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

സംഗീതം- എം ജയചന്ദ്രന്‍, സഹനിര്‍മ്മാണം- ഷംസുദ്ധീന്‍ എം ടി, ഹാരിസ് ദേശം, പി ബി അനീഷ്, സക്കറിയ വാവാട്. ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ്, ഫെദര്‍ ടെച്ച് മൂവി ബോക്‌സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.