കൊച്ചി : പൊട്ടിച്ചിരിയുടെ പടക്കങ്ങളുമായി മലയാളത്തിന്റെ യുവ താരനിര അണി നിരക്കുന്ന ‘ജാന്‍-എ-മന്’ എന്ന സിനിമയുടെ അദ്യ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിരുന്നു. കോമഡിക്ക് പ്രാധാന്യം നല്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്.
ഒരു ഫാമിലി കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ലാല്‍, അര്ജുന് അശോകന്, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്, അഭിരാം രാധാകൃഷ്ണന്, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.
കാനഡയില്‍ നഴ്സായി ജോലി ചെയ്യുന്ന ജോയി മോന് എന്ന കഥാപാത്രം ഏകാന്ത ജീവിതത്തിനെ തുടര്‍ന്ന് തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇന്ത്യയിലേ സുഹൃത്തുക്കളുടെ അടുത്തേക്ക് വരുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ബേസില്‍ ജോസഫ് ആണ് ജോയി മോന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സംവിധായകന് ചിദംബരം പ്രശസ്ത ചലച്ചിത്രകാരന്മാരായ ജയരാജ്, രാജീവ് രവി, കെ.യു മോഹനന് എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റായും അസോസിയേറ്റായും 12 വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ നടന് ഗണപതി സഹോദരന് ചിദംബരത്തിന്റെ സിനിമയുടെ സഹരചയിതാവ് കൂടിയാണ്.
അമല്‍ നീരദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം. വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്, സജിത്ത് കൂക്കല്,ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതക്കള്‍: സലാം കുഴിയില്‍, ജോണ്‍ പി എബ്രഹാം. സഹ രചന: സപ്നേഷ് വരച്ചാല്‍, ഗണപതി. സംഗീതം: ബിജിബാല്‍.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.