head1
head3

ഡബ്ലിനിലെ യൂറേഷ്യയില്‍ ഓണക്കാല വില്‍പ്പന ആരംഭിച്ചു, പച്ചക്കറികളും,ഓണവിഭവങ്ങളും യഥേഷ്ടം

ഡബ്ലിന്‍ : ഇന്നേക്ക് പത്താം നാള്‍ പൊന്നോണം ആണ്. മലയാളിയുടെ ഓണക്കാലം, ഭൂമിമലയാളമെങ്ങും ഇന്ന് ആരംഭിക്കുന്നു. പൂക്കളമിടലിനും തുടക്കം ഇന്നുതന്നെയാണ്.

അയര്‍ലണ്ടിലെ പ്രവാസികളും ഓണത്തിനൊരുങ്ങുകയാണ്.കോവിഡ് പ്രതിസന്ധിയുടെ ഇരുണ്ടകാലം മാറ്റിയാണ് പ്രത്യാശയുടെ പൂവിളിക്കാലം കടന്നു വരുന്നത്.ഏഷ്യന്‍ ഷോപ്പുകളും, കാറ്ററിംഗ് കമ്പനികളുമെല്ലാം ഓണവിപണിയില്‍ സജീവമാണ്.

പതിവ് പോലെ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഓണസദ്യ ഒരുക്കാന്‍ എല്ലാ വിഭവങ്ങളും ഒരുക്കി കാത്തിരിക്കുകയാണ് ലൂക്കന്‍ ഫോണ്ട്ഹില്‍ റോഡിലുള്ള യൂറേഷ്യാ സൂപ്പര്‍മാര്‍ക്കറ്റും.അയര്‍ലണ്ടിലെ ഏറ്റവും വലിയ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ എല്ലാ ഓണ വിഭവങ്ങളും അത്തപ്പുലരിയില്‍ തന്നെ എത്തിക്കഴിഞ്ഞു.

മലയാളിയുടെ ദേശീയാഘോഷത്തിന് തനിമയാര്‍ന്ന സദ്യ ഒരുക്കാന്‍ ആവശ്യമായ എല്ലാ വിഭവങ്ങളും ഇവിടെയുണ്ട്.വെള്ളരിയും മത്തനും, കുമ്പളവും,പടവലവും ഏത്തയ്ക്കയും,ചേനയും ചേമ്പും കിഴങ്ങും വെണ്ടയും വഴുതനയും അടക്കം എല്ലാ ഇനം പച്ചക്കറികളും.എത്തിക്കഴിഞ്ഞു.

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് കൃത്യസമയത്ത് ,ഗുണമേന്മയുള്ള ,പച്ചക്കറികളും മറ്റ് ഓണ വിഭവങ്ങളും വിലക്കുറവില്‍ ലഭ്യമാക്കാനുള്ള അവസരമാണ് യൂറേഷ്യ ഒരുക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

യൂറേഷ്യയോട് സഹകരിച്ച എല്ലാ ഇടപാടുകാര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും, എല്ലാ മലയാളികള്‍ക്കും ഓണത്തിന്റെ ആശംസകള്‍ അര്‍പ്പിക്കുന്നതായും,യൂറേഷ്യ ഫെഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ സ്റ്റോർ ഡയറക്ടർ  ഇമ്മാനുവല്‍ തെങ്ങുംപിള്ളി അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.