ഡബ്ലിന്‍ : ഫോണുകളിലും ഇമെയിലുകളിലുമൊക്കെ ബാങ്കുകളില്‍ നിന്നെന്ന പോലെ ലഭിക്കുന്ന ആവശ്യമില്ലാത്ത ലിങ്കുകളിലൊക്കെ ചുമ്മാ ക്ലിക്ക് ചെയ്താല്‍ പണം പോകുന്ന വഴിയറിയില്ല – ഗാര്‍ഡാ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോ നല്‍കുന്ന മുന്നറിയിപ്പാണിത്.
പെര്‍മനന്റ് ടിഎസ്ബിയില്‍ നിന്നുള്ളതാണെന്ന പേരിലാണ് ഏറ്റവും പുതിയ തട്ടിപ്പുകളുമായി സൈബര്‍ കള്ളന്മന്മാരെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ അസാധാരണമായ, സ്രംശയാസ്പദമായ ലോഗിന്‍ ശ്രമം നടന്നിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ടെസ്റ്റ് മെസ്സേജുകളാകും തട്ടിപ്പുകാര്‍ അയയ്ക്കുക. ഇവര്‍ അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്കുചെയ്താല്‍ കാര്യം തീര്‍ന്നു. ക്ലോണ്‍ ചെയ്ത വെബ്‌സൈറ്റിലേക്കാകും ആ ക്ലിക്കെത്തുക. അവിടെയെത്തുന്നതോടെ കസ്റ്റമറിന്റെ പിന്‍കോഡും പാസ്‌കോഡുകളും മറ്റ് വ്യക്തിഗത വിവരങ്ങളുമെല്ലാം നല്‍കേണ്ടിവരും. അത് കൊടുത്തുകഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും പണത്തെ രക്ഷിക്കാനാകില്ല.
ഈ സൈറ്റുകാര്‍ ആവശ്യപ്പെടുന്നത് സാധാരണഗതിയില്‍ ബാങ്കുകള്‍ അന്വേഷിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്ന് ഓര്‍മ്മിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
തട്ടിപ്പുകാര്‍ക്ക് ബാങ്കുകളില്‍ നിന്നും നിങ്ങളാണെന്ന നിലയില്‍ ഓണ്‍ലൈനിലൂടെ പണം അടിച്ചുമാറ്റാന്‍ സ്വകാര്യ ഡാറ്റകള്‍ ആവശ്യമാണ്. അതിനാവശ്യമായതെല്ലാം അവര്‍ നിങ്ങളുടെ ക്ലിക്കില്‍ നിന്നും കവര്‍ന്നെടുക്കും.
റവന്യു, ഡെലിവറി ബിസിനസ്സുകള്‍’ എന്നിവയുടെ പേരിലും തട്ടിപ്പിന് സാധ്യത
ഇത്തരം വാചക സന്ദേശങ്ങളെക്കുറിച്ച് വളരെ ജാഗ്രത പാലിക്കണമെന്ന് ജിഎന്‍സിബി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. റവന്യു, സര്‍വീസ് പ്രൊവൈഡറുകള്‍ , ഡെലിവറി ബിസിനസ്സുകള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെയാണെന്ന പേരിലും ഇത്തരം വ്യാജസന്ദേശങ്ങള്‍ ലഭിക്കാമെന്നും ജിഎന്‍സിബി ഓര്‍മ്മിപ്പിക്കുന്നു.
വാചകത്തിന്റെ ആധികാരികതയെക്കുറിച്ച് സംശയം തോന്നിയാല്‍ സാധാരണയായി ഉപയോഗിക്കുന്ന നമ്പറുകളില്‍ ബാങ്കുമായി ബന്ധപ്പെടാന്‍ മറക്കരുത്.ഈ സന്ദേശങ്ങളില്‍ ലഭിക്കുന്ന ഒരു ഫോണ്‍ നമ്പരും ഉപയോഗിക്കരുത്- ജിഎന്‍സിബി ജാഗ്രതപ്പെടുത്തുന്നു.
മുന്നറിയിപ്പുമായി ആന്‍ ഗാര്‍ഡ സിയോച്നയും
ആന്‍ ഗാര്‍ഡ സിയോച്നയും ഇതു സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശം ആവര്‍ത്തിക്കുന്നു. ”വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മെസ്സേജുകളിലെയും ഇമെയിലിലേയും ലിങ്കുകളില്‍ ക്ലിക്കുചെയ്യരുത്”.
”പിന്‍ നമ്പര്‍, കാര്‍ഡ് നമ്പറുകള്‍, പാസ്വേഡുകള്‍, വണ്‍ ടൈം കോഡുകള്‍, പിപിഎസ് നമ്പറുകള്‍ പോലെയുള്ള സ്വകാര്യ ഡാറ്റകള്‍ ഒരിക്കലും ഷെയര്‍ ചെയ്യരുത്”.
”അക്കൗണ്ട് നമ്പറുകള്‍, പാസ്വേഡുകള്‍, പിന്‍ കോഡുകള്‍, അമ്മയുടെ പേര് എന്നിവ പോലുള്ള സ്വകാര്യ വിവരങ്ങളൊന്നും ഒരിക്കലും ബാങ്കുകള്‍ ഇത്തരം സന്ദേശങ്ങളിലൂടെ ആവശ്യപ്പെടുകയില്ല . ഇത്തരം വിവരങ്ങള്‍ നല്‍കിയവര്‍ ഉടന്‍ തന്നെ പാസ്വേഡുകള്‍ / പിന്‍ കോഡുകള്‍ മാറ്റണം.മാത്രമല്ല
ഉടന്‍ തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടണം.ഗാര്‍ഡയെ വിവരം അറിയിക്കാനും മറക്കരുത് ”.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.