ഡബ്ലിന്‍ : അയര്‍ലന്‍ഡിലേയ്ക്ക് പുതിയ കൊടുങ്കാറ്റുകള്‍ വരാനിരിക്കുന്നതേയുള്ളുവെന്ന് പ്രവചിച്ച് മെറ്റ് ഏറന്‍.
അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന പുതിയ കൊടുങ്കാറ്റുകളുടെ പേരുകളും വെളിപ്പെടുത്തിയിരിക്കുകയാണ് മെറ്റ് എറന്‍. ഇനി അവരെപ്പോഴെത്തും , എന്തൊക്കെ നാശനഷ്ടങ്ങളാണ് വരുത്തുക എന്നൊക്കെയേ അറിയേണ്ടതുള്ളു.
യു.കെ മെറ്റ് ഓഫീസും ഡച്ച് നാഷണല്‍ വെതര്‍ സര്‍വീസുമായും(കെ.എന്‍.എം.ഐ.) ഒത്തുപോകുന്ന പേരുകളാണ് കാലാവസ്ഥാ നിരീക്ഷര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ രാജ്യങ്ങളുടെയും വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന,പൊതുജനങ്ങള്‍ നിര്‍ദ്ദേശിച്ച പേരുകളാണ് മൂന്നു രാജ്യങ്ങളിലെയും കൊടുങ്കാറ്റുകള്‍ക്ക് നല്‍കിയിട്ടുള്ളത്.
സൈദ്ബിന്‍, ഹ്യൂല്‍വെന്‍, നയാ, ഫ്ള്യൂര്‍, മിന്നെ എന്നിങ്ങനെയുള്ള ശ്രദ്ധേയമായ പേരുകളാണ് കൊടുങ്കാറ്റുകള്‍ക്ക് നല്‍കിയിട്ടുള്ളത്.ആഗോളതലത്തില്‍ ഏതെങ്കിലും നാഷണല്‍ മെറ്റ് സര്‍വീസ് ഒരു കൊടുങ്കാറ്റിന് പേരിട്ടാല്‍, ആ കൊടുങ്കാറ്റ് യാഥാര്‍ഥ്യമായാല്‍ ആ പേര് നിലനിര്‍ത്തും.
ഒഫീലിയയെയും ലോറെന്‍സോയെയും നാഷണല്‍ ഹ്യുറികെയ്ന്‍ സെന്ററും (എന്‍.എച്ച്.സി, യു.എസ്.എ.), എമ്മയെ ഐ.പി.എം.എ.യുമാണ് (പോര്‍ച്ചുഗല്‍) നാമകരണം ചെയ്തത്.
കൊടുങ്കാറ്റുകള്‍ക്ക് പേരിടുന്നത് കൂടാതെ യെല്ലോ, ഓറഞ്ച് ,റെഡ് നിറങ്ങളിലുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളും മെറ്റ് ഏറന്‍ നല്‍കുന്നു. വ്യക്തവും ആധികാരികവുമായ ഈ ജാഗ്രതാ സന്ദേശങ്ങള്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമാകാതിരിക്കാന്‍ ഏറെ സഹായകമാണ്.
പ്രത്യേകതയുള്ള പേരുകള്‍ നല്‍കുന്നത് ആളുകള്‍ കൊടുങ്കാറ്റ് സംബന്ധിയായ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനും ഇടയാക്കുന്നു.കൂടുതലും എളുപ്പത്തില്‍ ഉച്ചരിക്കാന്‍ കഴിയുന്ന പേരുകളാണ് അയര്‍ലന്‍ഡ് തിരഞ്ഞെടുക്കുന്നത്.പക്ഷേ ചിലത് പൊതുവായി അംഗീകരിക്കപ്പെടുന്നില്ല.
2020-2021ല്‍ അയര്‍ലണ്ടിനും യുകെ യ്ക്കുമായുള്ള കൊടുങ്കാറ്റുകളുടെ പേരുകള്‍ താഴെ…
· Aiden
· Bella
· Christoph
· Darcy
· Evert
· Fleur
· Gavin
· Heulwen (Hail-wen)
· Iain
· Julia
· Klaas
· Lilah (Lyla)
· Minne
· Naia (N-eye-a)
· Oscar
· Phoebe
· Ravi
· Saidhbhín
· Tobias
· Veronica
· Wilson
ഐറീഷ് മലയാളി ന്യൂസ്
Comments are closed.