head3
head1

വരുന്നു പുതിയ സ്‌കോഡ, എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി സ്‌കോഡയുടെ എന്‍യാക് എസ്യുവി ഏപ്രിലില്‍ വരും

ഡബ്ലിന്‍ :എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി സ്‌കോഡയുടെ പുതിയ എന്‍യാക് എസ്യുവി അടുത്ത വസന്തകാലത്ത് വിപണിയിലെത്തും.ആകര്‍ഷകമായ വിലയും ഉയര്‍ന്ന ഡ്രൈവിംഗ് കംഫര്‍ട്ടുമെല്ലാമാണ് ‘ ഇലക്ട്രിക്ക്സ്‌കോഡ’ ഓഫര്‍ ചെയ്യുന്നത്.

ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വാങ്ങുന്നവര്‍ പരിഗണിക്കുന്ന രണ്ട് പ്രധാന സംഗതികളാണ് വിലയും ഡ്രൈവിംഗ് ശ്രേണിയും. നിലവിലുള്ള എസ്യുവി പ്രേമികളെയും ഒരെണ്ണം പുതുതായി വാങ്ങാന്‍ ആഗ്രഹിക്കുന്നവരേയും ഒരേ പോലെ ആകര്‍ഷിക്കാനാണ് ഈ പുത്തന്റെ ശ്രമം.

എന്‍ക്യാക് എന്ന സ്‌കോഡയുടെ നാമകരണം തന്നെ വിപണി വിജയം ലക്ഷ്യമാക്കിയുള്ളതാണെന്നാണ് വിലയിരുത്തല്‍. ദേശിയ ഭാഷയില്‍ നിന്നാണ് ഈ പേരും ഉരുത്തിരിഞ്ഞതെന്നാണ് വിവരം.ഐറിഷില്‍ ജീവിതത്തിന്റെ ഉറവിടം എന്നര്‍ത്ഥം വരുന്ന എന്യയില്‍ നിന്നാണ് ഈ പേര് വന്നിരിക്കുന്നത്. ഒരു പ്രമുഖഗായകന്റെ പേരുമായും ഇതിന് സാമ്യമുണ്ട്. ഇതെല്ലാം വാണിജ്യ തന്ത്രമായിരിക്കാമെന്നാണ് കരുതുന്നത്.

അടുത്ത ഏപ്രിലില്‍ സ്‌കോഡ അയര്‍ലന്‍ഡിലെത്തും. യഥാര്‍ഥ വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല, പക്ഷേ ഗവണ്‍മെന്റ്, എസ്.ഇ.എ.ഐ ഗ്രാന്റിന് ശേഷം രണ്ടാം ലെവല്‍ പതിപ്പിന് 40,000ല്‍ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. അത്ര വിലകുറവല്ല ഇതെങ്കിലും എസ്യുവികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ കുറവ് തോന്നിയേക്കാം.

മൂന്ന് വ്യത്യസ്ത പവര്‍ വേര്‍ഷനുകളിലും ഫോര്‍ വീല്‍ ഡ്രൈവിലും അല്ലാതെയും എന്‍യാക് ലഭ്യമാകും. എന്‍ട്രി ലെവല്‍ ആയ വേര്‍ഷന്‍ 50യില്‍ 55 കിലോവാട്ട്സ് ഇലക്ട്രിക് മോട്ടോര്‍ ആണുള്ളത്. ഇത് പിന്‍ഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്. 340 കിലോമീറ്റര്‍ ദൂരം ഇതുകൊണ്ട് പിന്നിടാനാകുമെന്ന് സ്‌കോഡ പറയുന്നു. 60 വേര്‍ഷനില്‍ (62 കിലോവാട്ട്) 390 കിലോമീറ്റര്‍ ലഭിക്കും. 80 വേര്‍ഷനില്‍ 500 കിലോമീറ്ററാണ് സ്‌കോഡ ലക്ഷ്യമിടുന്നത്. മണിക്കൂറില്‍ 100 കിമീ സ്പീഡാണ് കണക്കാക്കുന്നത്.ഇലക്ട്രിക് കാറുകള്‍ക്ക് അവരുടെ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ എതിരാളികളേക്കാള്‍ വേഗമുണ്ടാകും.

അടിസ്ഥാന വേര്‍ഷനില്‍ സ്‌കോഡയ്ക്ക് 18 ഇഞ്ച് വീലുകള്‍, ആക്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, 10 ‘ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവയുണ്ടാകും.60 പതിപ്പില്‍ 13’ സ്‌ക്രീന്‍ ലഭിക്കും. ക്യാബിനില്‍ പുലര്‍ത്തുന്ന വോള്‍വോയുടെ ആധിപത്യം അധിക സവിശേഷതയാണ്, കൂടാതെ 19 ഇഞ്ച് വീലുകളും റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ഉണ്ടാകും.

80 ശ്രേണിയില്‍ ബിര്‍കെന്‍സ്റ്റോക്ക് ചെരുപ്പുകള്‍ പോലെ ജൈവ ലെതര്‍ ഉണ്ടാകുമെന്ന പ്രത്യേകതയുണ്ട്.
സ്‌കോഡയില്‍ പ്രതീക്ഷിക്കുന്ന ബൂട്ട് 585 ലിറ്ററിനേക്കാള്‍ വളരെ വലുതാണ്, പിന്നിലെ ഇടം പരിമിതപ്പെടുത്താത്ത നിലയിലാണ് ബാറ്ററി സജ്ജീകരിച്ചിട്ടുള്ളത്.

ആറ് മുതല്‍ എട്ട് മണിക്കൂറിനുള്ളില്‍ ഹോം വാള്‍ ബോക്സ് (11 കിലോവാട്ട്) ഉപയോഗിച്ച് ചാര്‍ജിംഗ് സാധ്യമാകും.ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുന്നതിലൂടെ 40 മിനിറ്റിനുള്ളില്‍ 10% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും സ്‌കോഡ പറയുന്നു. ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ദീര്‍ഘനേരത്തെ കാത്തിരിപ്പ് ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും നിര്‍മ്മാതാക്കള്‍ കരുതുന്നു.

ഐറീഷ് മലയാളി ന്യൂസ്

Comments are closed.