ബ്രസല്‍സ് : ഡീസല്‍, പെടോള്‍ വാഹനങ്ങളുടെ വില്‍പ്പന യൂറോപ്യന്‍ കമ്മീഷന്‍ 2035ഓടെ അവസാനിപ്പിച്ചേക്കും. ജൂലൈ 14 ലെ കാലാവസ്ഥാ പാക്കേജിലാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശമുള്ളത്. 2030ലെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് സിഒ2 മാനദണ്ഡങ്ങള്‍ സംബന്ധിച്ച പുതിയ നിര്‍ദ്ദേശം.
ഒരു കിലോമീറ്ററിന് 40 ഗ്രാം കാര്‍ബണ്‍ഡയോക്സൈഡ് എന്നതായിരുന്നു 2030ലെ ടാര്‍ഗെറ്റെന്ന് കമ്മീഷന്റെ ക്ലൈമറ്റ് ഡയറക്ടര്‍ ജനറല്‍ മൗറോ പെട്രീഷ്യോണ്‍ പരാമര്‍ശിക്കുന്നു.ഇന്നത്തെ അപേക്ഷിച്ച് പുതിയ കാറുകളുടെ കാര്‍ബണ്‍ ഉദ്ഗമനം 60% കുറയുമെന്നാണ് കണക്കാക്കുന്നത്. 2035 ഓടെ 100% ടാര്‍ഗെറ്റ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഡീസല്‍, ഗ്യാസോലിന്‍ എഞ്ചിനുകളുടെ വില്‍പ്പന അവസാനിപ്പിക്കുന്നത് പരിഗണിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
2050 ലെ കാലാവസ്ഥാ നിഷ്പക്ഷതയ്ക്കായി, ആഗോള വിപണിയില്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ കാറുകളും 2035 ഓടെ പൂജ്യം ഉദ്ഗമനം ലക്ഷ്യമിടുന്നതായിരിക്കുമെന്ന്
യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പരിസ്ഥിതി കമ്മീഷന്‍ പ്രസിഡന്റ് പാസ്‌കല്‍ കാന്‍ഫിന്‍ വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം കാത്തിരിക്കുകയാണ് നിര്‍മ്മാണ കമ്പനികളെന്നും ഇദ്ദേഹം പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h
Comments are closed.