head1
head3

യൂറോപ്പിലാകെ ജൂലൈ 1 മുതല്‍ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നടപ്പാക്കും

ഡബ്ലിന്‍ : യൂറോപ്പിലാകെ ജൂലൈ 1 മുതല്‍ കോവിഡ് യാത്രാ വിലക്കുകളില്ല. ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നടപ്പാക്കാന്‍ ഇയു രാജ്യങ്ങളെല്ലാം സമ്മതിച്ചതോടെയാണ് ഉപാധിരഹിത അവധിയാഘോഷം മടങ്ങിയെത്തുന്നത്.

യൂറോപ്പിലുടനീളമുള്ള യാത്രയ്ക്കായി ഇയു ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച നിയമത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റുമാര്‍, യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍, യൂറോപ്യന്‍ കമ്മീഷന്‍ എന്നിവരെല്ലാം ഒപ്പുവെച്ചു. അടുത്ത മാസം മുതല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഉപയോഗം അംഗീകരിച്ചു.

വാക്സിനേഷന്‍, നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട്, രോഗമുക്തി എന്നിവയുടെ തെളിവ് സര്‍ട്ടിഫിക്കറ്റിലുണ്ടാകും. യൂറോപ്യന്‍ യൂണിയനിലുടനീളം സൗജന്യമായിരിക്കും. ഡിജിറ്റല്‍ അല്ലെങ്കില്‍ പേപ്പര്‍ ഫോര്‍മാറ്റില്‍ ലഭ്യമാകും.ഉപയോക്താക്കള്‍ക്ക് അതത് ദേശീയ ആരോഗ്യ അധികൃതര്‍ ഒരു ക്യുആര്‍ കോഡ് നല്‍കും.യാത്രയ്ക്കിടെ സ്ഥിരീകരണത്തിനായി അത് സ്‌കാന്‍ ചെയ്യാന്‍ കഴിയും.

സര്‍ട്ടിഫിക്കറ്റുള്ള ആളുകള്‍ക്ക് മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സ്വതന്ത്രമായ സഞ്ചാരം അനുവദിക്കും.വാക്സിനെടുത്തവര്‍ക്കും കോവിഡ് നെഗറ്റീവായവര്‍ക്കും രോഗ മുക്തിനേടിയവര്‍ക്കും ക്വാറന്റൈയ്ന്‍ നിയന്ത്രണങ്ങളില്ലാതെ ഇയുവിനുള്ളില്‍ യാത്ര ചെയ്യാം.ജൂലൈ 1 മുതല്‍ ആറ് ആഴ്ച കാലയളവ് വരെ അംഗരാജ്യങ്ങള്‍ക്ക് യാത്രാ പ്രക്രിയകള്‍ പൂര്‍ണ്ണമായും സ്വീകരിക്കാനാകും.

യൂറോപ്യന്‍ ഐക്യത്തിന്റെ പ്രതീകമാണ് ഇ.യു ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റെന്ന് പ്രസിഡന്റുമാരായ ഡേവിഡ് സസ്സോളി, ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.വെല്ലുവിളികളെ ഒന്നിച്ച് നേരിട്ട് മുന്നോട്ടുപോകുമെന്നതിന്റെ തെളിവാണിതെന്നും പ്രസ്താവന തുടര്‍ന്നു.ഇയു ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥകള്‍ 62 ദിവസത്തെ റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് അംഗീകരിച്ചതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.