ജൂലൈയോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഗ്രീന്‍ കാര്‍ഡ് നടപ്പിലാക്കുന്നതിനാണ് ഇപ്പോഴത്തെ തീരുമാനം. ഇത് പരമാവധി മുതലാക്കാനാണ് ഏറ്റവും കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാക്കുന്ന വിമാനക്കമ്പനിയുടെ തീരുമാനം.
ഡബ്ലിന്‍ വിമാനത്താവളത്തില്‍ ഗ്രേറ്റ് ഐറിഷ് എസ്‌കേപ്പ് സീറ്റ് സെയില്‍ ആരംഭിച്ചുകഴിഞ്ഞു. 12.99 യൂറോയില്‍ ആരംഭിച്ച് 22യൂറോയില്‍ അവസാനിക്കുന്ന നിരക്കുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 2021 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ പറക്കുന്നതിന് 1,000,000 സീറ്റുകളാണ് വാഗ്ദാനം .സ്‌പെയിന്‍ മുതല്‍ ഇറ്റലി വരെയുള്ള പ്രധാന ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യൂറോപ്പിലുടനീളമുള്ള പ്രധാന നഗരങ്ങളിലേക്കും പറക്കാന്‍ നിരവധി വിമാനങ്ങള്‍ റയനെയര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്പെയിന്‍
14.99 യൂറോയ്ക്ക് ബാഴ്‌സലോണ / ബാഴ്‌സലോണ ജിറോണയിലേയ്ക്കും പറക്കാം. സെവില്ലെയിലേയ്ക്കും ഇതേ നിരക്കാണ്.അല്‍മേരിയയ്ക്കും തലസ്ഥാനമായ മാഡ്രിഡിലേയ്ക്കും അല്‍പ്പം നിരക്ക് കൂടുതലുണ്ട്; 16.99 യൂറോ.
പോര്‍ച്ചുഗല്‍
ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്ന് പോര്‍ച്ചുഗലിലേക്ക് മൂന്ന് വ്യത്യസ്ത ഡസ്റ്റിനേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിസ്ബണ്‍- 14.99 യൂറോ,പോര്‍ട്ടോ-16.99 യൂറോ ഫാരോ-21.99 എന്നിങ്ങനെയാണ് ഈ നിരക്കുകള്‍
ഫ്രാന്‍സ്
ഐറിഷ് വിനോദസഞ്ചാരികളുടെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നായ പാരീസ് ബ്യൂവെയ്സില്‍ 12.99യൂറോയ്ക്ക് പറന്നെത്താം. ഇതേ നിരക്കില്‍ നാന്റസിലേക്ക് പോകാം.
വൈന്‍ തേടി ബോര്‍ഡോക്സിലേയ്ക്ക് 14.99 യൂറോയ്ക്ക് പറക്കാം. വിശ്വാസികള്‍ക്ക് ലൂര്‍ദ്‌സിലേക്കും ഇതേ നിരക്കില്‍ പറക്കാം.. ഫ്രാന്‍സിന് തെക്കുള്ള രാജ്യത്തെ മനോഹരമായ പ്രദേശങ്ങളും ഈ തുകയില്‍ സന്ദര്‍ശിക്കാം
നെതര്‍ലാന്റ്സ്
ആംസ്റ്റര്‍ഡാം ഷിഫോളിലേയ്ക്ക് 14.99 യൂറോ(വണ്‍വേ)യ്ക്ക് പോകാം.പിഎസ്വി ആരാധകര്‍ക്ക് ഇതേ നിരക്കില്‍ ഐന്‍ഡ് ഹോവനിലേക്കും പോകാം.
ജര്‍മ്മനി
നേരിട്ട് ബെര്‍ലിന്‍ ബ്രാന്‍ഡന്‍ബര്‍ഗിലേക്ക് 14.99 യൂറോയില്‍ പറക്കുന്നതിനാണ് കമ്പനി ഓഫറുള്ളത്.വീഡിയോ ഗെയിമിന് പേരു കേട്ട കൊളോണ്‍യാത്രയും ഇതേനിരക്കില്‍ ആസ്വദിക്കാനാകും.
ഇറ്റലി
വെനീസ് ട്രെവിസോയിലേക്ക് 12.99 യൂറോയ്ക്ക് പറക്കാം. ബാരി ,ബൊലോഗ്ന,മിലാന്‍ ബെര്‍ഗാമോ ,റോം സിയാംപിനോ എന്നിവിടങ്ങളേയ്ക്കെല്ലാം 14.99 യൂറോയ്ക്ക് പറന്നെത്തുന്നതിനാണ് കമ്പനി അവസരമൊരുക്കുന്നത്.
ഇതൊക്കെയൊരു സാമ്പിള്‍ മാത്രമാണ്. ഓഫറുകളുടെ പെരുമഴ നനയാന്‍ കമ്പനിയുടെ വെബ്‌സൈറ്റിലേക്ക് പോകണേ…https://www.ryanair.com/ie/en
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/IIvIXYAw3e4GHg3cByO03h
Comments are closed.