കോവിഡ് കാലത്തെ അധിക ദുരിതങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിനും എച്ച്.എസ്.ഇയ്ക്കും വിമുഖത
ഡബ്ലിന്‍ : കോവിഡ് കാലത്തെ അധിക ദുരിതങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിനും എച്ച്.എസ്.ഇയ്ക്കും വിമുഖത. ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് സമീപനമാണ് ഇരുകൂട്ടരും സ്വീകരിച്ചിട്ടുള്ളതെന്ന ആക്ഷേപം വളരെ ശക്തമാണ്.
കോവിഡ് പകര്‍ച്ചവ്യാധി കാലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം അംഗീകരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനകള്‍.
കഴിഞ്ഞ നവംബറിലാണ് ഇതു സംബന്ധിച്ച നിവേദനം സര്‍ക്കാരിനും എച്ച്.എസ്ഇയ്ക്കും ട്രേഡ് യൂണിയനുകള്‍ നല്‍കിയത്. നിരവധി തവണ ഈ വിഷയത്തില്‍ ഇരുകൂട്ടരും ചര്‍ച്ചകളും നടത്തി.എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരെ പുകഴ്ത്താനല്ലാതെ കാര്യമായി പ്രയോജപ്രദമായി എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഐ എന്‍ എം ഒയും ആരോഗ്യ പ്രവര്‍ത്തകരുടെ വിശാല ട്രേഡ് യൂണിയനും രണ്ട് പ്രത്യേക ക്ലയിമുകളാണ് സമര്‍പ്പിച്ചത്.പത്ത് ദിവസത്തെ അധിക വാര്‍ഷിക അവധിയാണ് നഷ്ടപരിഹാരമായി ഐഎന്‍എംഒ ആവശ്യപ്പെട്ടത്.ചര്‍ച്ചകളില്‍ കാര്യമായ യാതോരു പുരോഗതിയും ഉണ്ടാകാത്ത സാഹചര്യത്തിലും വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷനില്‍ പോകരുതെന്ന് അഭ്യര്‍ഥിക്കുകയുമാണ് സര്‍ക്കാരും എച്ച്. എസ്. ഇയും ചെയ്യുന്നത്.
ഇക്കാര്യത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിന് അടുത്ത ചൊവ്വാഴ്ച സര്‍വ്വീസ് സംഘടനകള്‍ യോഗം ചേരാനിരിക്കുകയാണ്.
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ വിവിധ ആരോഗ്യ പ്രവര്‍ത്തകരുടെ പങ്ക് തിരിച്ചറിയാന്‍ ഉദ്ദേശിക്കുന്നതായി എച്ച.എസ്. ഇ. വെളിപ്പെടുത്തിയിരിക്കുന്നത്. വിവിധ ട്രേഡ് യൂണിയനുകളുമായി ചേര്‍ന്ന് ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് എച്ച്. എസ് ഇ കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ നടക്കുന്നതായി വിശാല ട്രേഡ് യൂണിയന് ചെയര്മാന്
ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ആരോഗ്യമേഖലയിലെ ഗ്രൂപ്പ് ഓഫ് യൂണിയനുകളുടെ ചെയര്മാന് ടോണി ഫിറ്റ്സ്പാട്രിക് പറഞ്ഞു.സര്‍ക്കാരിനും എച്ച.എസ്.ഇയ്ക്കും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ബോധ്യപ്പെട്ടിട്ടുണ്ടന്നും എന്നാല്‍ അതിന് നഷ്ടപരിഹാരം എങ്ങനെ നല്കുമെന്നതില് വ്യക്തതയില്ലാത്തതാണ് പ്രശ്നമെന്നും ചെയര്മാന് വ്യക്തമാക്കി.
ആരോഗ്യ സംവിധാനത്തിലുടനീളമുള്ള എല്ലാ ഗ്രേഡ് സ്റ്റാഫുകളെയും പ്രതിനിധീകരിക്കുന്ന വിശാലമായ ട്രേഡ് യൂണിയനുകള്‍,പ്രത്യേക അംഗീകാരത്തിനായാണ് അവകാശവാദം ഉന്നയിച്ചിട്ടുള്ളത്.വെള്ളിയാഴ്ച എച്ച്എസ്ഇയും ആരോഗ്യവകുപ്പും യൂണിയനുകളും തമ്മിലുള്ള ചര്‍ച്ചയിലും പരിഹാരം ഉണ്ടായില്ല.എന്നിരുന്നാലും, അവകാശവാദവുമായി ഡബ്ല്യു. ആര്‍സിയെ സമീപിക്കരുതെന്ന് എച്ച്. എസ്. ഇ ആവശ്യപ്പെട്ടതായി യൂണിയനുകള്‍ പറഞ്ഞു.
ഐഎന്‍എംഒ നിലപാട്
വടക്കന്‍ അയര്‍ലണ്ടിലെയും സ്കോട്ട്ലന്‍ഡിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് 500 യൂറോ ബോണസ് ലഭിക്കുമെന്ന് ഫെബ്രുവരിയില്‍ നടന്ന ഒറിയാച്ചാസ് കമ്മിറ്റി ഹിയറിംഗില്‍ ഐഎന്‍എംഒ ചൂണ്ടിക്കാട്ടിയിരുന്നു.ഫ്രാന്‍സ് 1500 യൂറോയാണ് നല്‍കുന്നത്.ആരോഗ്യസംരക്ഷണ തൊഴിലാളികള്‍ 2020 ല്‍ ഉടനീളം വളരെ പ്രയാസകരമായ സാഹചര്യങ്ങളിലാണ് ജോലിചെയ്തത്.11,500ത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ നവംബര്‍ അവസാനം വരെ കോവിഡ് -19 ബാധിതരായെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JFxiQTtNtYA4HJkPRglgNl
Comments are closed.