ഹോപ് ടു സര്‍വൈവല്‍ ;കോഴിക്കോട് വിമാനദുരന്തം ഡിസ്‌കവറി ചാനല്‍ ഡോക്യുമെന്ററിയാക്കുന്നു
കൊച്ചി : കോഴിക്കോട് വിമാനദുരന്തം ഡിസ്‌കവറി ചാനല്‍ ഡോക്യുമെന്ററിയാക്കുന്നു.വന്ദേ ഭാരത് ഫ്ളൈറ്റ് IX1344: ഹോപ് ടു സര്‍വൈവല്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. 2020 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് അന്തര്‍ദ്ദേശീയ വിമാനത്താവളത്തിലുണ്ടായ മഹാദുരന്തത്തമാണ് ഇവിടെ പുനരവതരിപ്പിക്കുന്നത് .19 പേരുടെ ജീവനാണ് അന്നത്തെ ദുരന്തത്തില്‍ പൊലിഞ്ഞത്.
അധികാരികളുടെയും നാട്ടുകാരുടെയും സമയോചിതമായ കഠിന പരിശ്രമം മൂലം 171 പേര്‍ അത്ഭുതകരമായി രക്ഷപെട്ടു. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്ററിയില്‍ അപകടം തരണം ചെയ്തവര്‍ , മരണപ്പെട്ടവരുടെ ബന്ധുക്കള്‍ , ആന്നേ ദിവസം ഫ്ളൈറ്റിലുണ്ടായിരുന്ന ക്യാപ്റ്റന്‍ അമിത് സിങ് ഉള്‍പ്പെടെ നിരവധി ജീവനക്കാര്‍,അവരുടെ അനുഭവം, അപകടത്തിന് പിന്നിലെ കാരണത്തെ പറ്റി വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട് .
കേരള ഫ്ളഡ്സ്, ഇന്ത്യ 2050 പോലുള്ള അവാര്‍ഡ് നേടിയ ഡോക്യുമെന്ററികളും അതേ വിഭാഗത്തിലുള്ള ടൈറ്റിലുകളും ഡിസ്‌കവറിയില്‍ അവതരിപ്പിച്ചിട്ടുണ്ട് . ദുരന്തങ്ങളുടെ ചുരുളഴിക്കാന്‍ സഹായിക്കുന്ന സംഭവങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെന്ന് വസ്തുതകള്‍ വൈദഗ്ധ്യത്തോടെയാണ് ഡിസ്‌കവറി അവതരിപ്പിക്കുന്നത് . ഇത് പ്രേക്ഷകര്‍ക്ക് അറിവ് നല്‍കുക മാത്രമല്ല, സമ്പന്നമായ അനുഭവവും ലോകത്തെക്കുറിച്ചുള്ള മികച്ച ധാരണയും നല്‍കുന്നു ‘ എന്ന് ഡിസ്‌കവറി ഇന്‍കോര്‍പ്പറേറ്റിലെ സൗത്ത് ഏഷ്യ കണ്ടന്റ്-ഫാക്ച്വല്‍ & ലൈഫ് സ്റ്റൈല്‍ എന്റര്‍ടൈന്‍മെന്റ് ഡയറക്ടര്‍ സായ് അഭിഷേക് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/Befc4hJDKZnLWEJvFbKmZK


 
			 
						
Comments are closed.