head3
head1

ഇന്ത്യയിലിരുന്ന് പഠിച്ചോളൂ ,കോവിഡ് കാലം കഴിഞ്ഞ് അയര്‍ലണ്ടില്‍ ജോലി ചെയ്യാം !

ഡബ്ലിന്‍ : കോവിഡ് കാലത്ത് ഓണ്‍ലൈനായി പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി പഠനാനന്തര സ്റ്റേ ബാക്ക്  നിയമങ്ങള്‍ വിപുലീകരിച്ച് അയര്‍ലണ്ട്.

ഇതനുസരിച്ച് കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ജന്മ നാടുകളിലേക്ക് തിരിച്ചു പോവുകയോ,അയര്‍ലണ്ടില്‍ താമസിച്ച് ഓണ്‍ ലൈനില്‍ ക്‌ളാസുകള്‍ തുടരുകയോ ചെയ്ത ഇന്റര്‍ നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേ ബാക്ക് പ്രോഗ്രാമുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.

രണ്ടാം സെമസ്റ്റര്‍ വിദൂരമായി പഠിക്കുകയാണെങ്കിലും അയര്‍ലണ്ടിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് നിയമപ്രകാരം അനുവദിച്ചിട്ടുള്ള കാലാവധിയില്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുമെന്നാണ് ഐറിഷ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം

അതായത് ഇപ്പോള്‍ പഠനത്തിനായി അയര്‍ലണ്ടില്‍ തുടരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ ക്ലാസ് തുടരാം.അഥവാ ജന്മനാട്ടിലേക്ക്  മടങ്ങിയാലും അവര്‍ക്ക് പഠന ശേഷം അയര്‍ലണ്ടില്‍ തിരിച്ചെത്തി സ്റ്റേ ബാക്ക് സ്‌കീമിന്റെ പ്രയോജനം നേടാം.

കൂടാതെ, ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന  സെമസ്റ്ററില്‍ അയര്‍ലണ്ടില്‍ എത്തിയ ശേഷവും  വിദൂരമായി പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും (2021 ജനുവരിയില്‍ ആരംഭിച്ച ക്‌ളാസുകള്‍)ഇതേ ആനുകൂല്യം ലഭ്യമായേക്കുമെന്നാണ് സൂചനകള്‍. കൃത്യമായ വിവരം അഡ്മിഷന്‍ നേടിയിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അറിയാനാവും.

സെപ്റ്റംബര്‍,ജനുവരി മാസത്തില്‍ ആരംഭിച്ച കോഴ്സുകളില്‍ അഡ്മിഷന്‍ നേടിയ ശേഷം നാട്ടിലിരുന്ന് പഠിച്ചവര്‍ക്കും ഇതേ ആനുകൂല്യം ലഭ്യമാകുമെന്നാണ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്.

ഈ സ്‌കീമിന്റെ പ്രയോജനം ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ അവര്‍ അഡ്മിഷന്‍ നേടി ,ഓണ്‍ ലൈനില്‍  പഠിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് 2020 – 2021 അധ്യയന വര്‍ഷത്തിലെ ഒരു വിദ്യാര്‍ഥിയാണെന്ന് വ്യക്തമാക്കുന്ന ഒരു കത്ത് ഹാജരാക്കണം.

അയര്‍ലണ്ടില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് ഒരു വലിയ വാര്‍ത്തയാണ്, ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയ പാരമ്പര്യമുള്ള അയര്‍ലണ്ടിന്റെ പുതിയ നേട്ടമാണിത്.

ഈ പ്രതിസന്ധികാലത്തുംഅയര്‍ലണ്ടിലുടനീളമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച ഇന്റേണ്‍ഷിപ്പുകളും തൊഴില്‍ അവസരങ്ങളും ലഭിക്കാന്‍ പദ്ധതി കൂടുതല്‍ സഹായകരമാകും

കോവിഡ് കാലത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ അയര്‍ലണ്ടില്‍ എത്തി ചേര്‍ന്നിട്ടും, ക്‌ളാസുകളില്‍ പോകാനാവാതെയും,പാര്‍ട്ട് ടൈം ജോലി കണ്ടെത്താനാവാതെയും ദുരിതമനുഭവിക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.ഇതിനുള്ള പ്രതീകരണമാണ് അടിയന്തരനടപടികളിലൂടെ ഐറിഷ് സര്‍ക്കാര്‍ നല്‍കുന്നത്.പുതിയ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ അയർലണ്ടിൽ തുടരുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിലേയ്ക്ക് തിരിച്ചു പോകാമെന്നതാണ് ഏറ്റവും ആകർഷണീയമായ  ആനുകൂല്യം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Comments are closed.