head1
head3

‘ഖോ ഖോ’ യുമായി രജിഷാ വിജയന്‍; ടീസര്‍ പുറത്ത്

ഫൈനല്‍സിന് ശേഷം വീണ്ടും ഒരു സ്‌പോര്‍ട്‌സ് ചിത്രവുമായി മലയാളത്തിന്റെ പ്രിയ നടി രജിഷാ വിജയന്‍. ‘ഖോ ഖോ’ എന്ന് പേരിട്ട ചിത്രത്തില്‍ ഖോ ഖോ താരമായാണ് രജിഷ വേഷമിടുന്നത്. രാഹുല്‍ റിജി. നായരാണ് സംവിധാനം. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം റിലീസ് ചെയ്തു.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. എതിര്‍ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണിത്. ഇന്ത്യയിലെ പ്രശസ്തമായ പരമ്പരാഗതമായ കളികളിലൊന്നാണ് ഖോ ഖോ.

ഖോ ഖോ കളിക്ക് പ്രസിദ്ധമായ സ്ഥലങ്ങളാണ് പാലക്കാട് ജില്ലയിലെ കാടാങ്കോടും കൊട്ടേക്കാടും. ഇവിടെ കുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ക്കുവരെ ഖോ ഖോ കളിയറിയാം. ഈ പശ്ചാത്തലം തന്നെയാണ് സിനിമയിലും ഒരുങ്ങുന്നത്. ടോബിന്‍ തോമസ് ഛായാഗ്രഹണവും സിദ്ധാര്‍ഥ് പ്രദീപ് സംഗീതവും ക്രിസ്റ്റി സെബാസ്റ്റിയന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു.


ഐറിഷ് മലയാളി ന്യൂസ്

Comments are closed.