head1
head3

കോവിഡ് കഴിയുന്നതോടെ അയര്‍ലണ്ടില്‍ പബ്ബുകള്‍ക്കും നൈറ്റ്ക്ലബ്ബുകള്‍ക്കും സുവര്‍ണ്ണകാലം

ഡബ്ലിന്‍ : കോവിഡ് കഴിയുന്നതോടെ അയര്‍ലണ്ടിലെ പബ്ബുകളുടെയും നൈറ്റ്ക്ലബ്ബുകളുടെയും സുവര്‍ണ്ണകാലമായിരിക്കുമോ? പ്രവര്‍ത്തന സമയം നീട്ടുന്നതിന് ലഭിച്ച വിപുലമായ സ്വാഗതം സൂചിപ്പിക്കുന്നത് കോവിഡനന്തരം അടിച്ചുപൊളിയുടെ പൂരമായിരിക്കുമെന്നു തന്നെയാണ്.

പുതിയ പരിഷ്‌കാരങ്ങള്‍ വരുന്നതോടെ നൈറ്റ്ക്ലബ്ബുകളെ പുലര്‍ച്ചെ രണ്ടര വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.ഞായറാഴ്ചകളില്‍ പബ്ബുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സമയവും കിട്ടും.ഞായറാഴ്ചത്തെ വ്യാപാര സമയം ആഴ്ചയിലെ മറ്റു ദിനങ്ങള്‍ക്കൊപ്പമാക്കാനാണ് നീക്കം.മദ്യം വില്‍ക്കുന്നതിനുള്ള വ്യാപാര നിയമങ്ങളുടെയും ഓഫ് ലൈസന്‍സുകളുടെയും പരിഷ്‌കരണവും സര്‍ക്കാര്‍ പരിഗണിക്കുന്ന നടപടികളാണെന്നും സൂചനയുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയെ ശക്തിപ്പെടുത്തുന്നതിന് രാജ്യത്തിന്റെ ലൈസന്‍സിംഗ് നിയമങ്ങള്‍ മാറ്റാനുള്ള പദ്ധതികള്‍ ആവശ്യമാണെന്ന് നീതിന്യായ മന്ത്രി ഹെലന്‍ മക്ഇന്‍ടി സൂചിപ്പിച്ചു.

സര്‍ക്കാര്‍ നേരായ പാതയിലാണെന്ന കോംപ്ലിമെന്റുമായി അയര്‍ലണ്ട്സ് ലൈസന്‍സ്ഡ് വിന്റ്നേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നുകഴിഞ്ഞു.ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണിതെന്ന് എല്‍ വി എ വൈസ് ചെയര്‍മാന്‍ നോയല്‍ ആന്‍ഡേഴ്സണ്‍ വിശേഷിപ്പിച്ചു.

രാജ്യത്തെ രോഗാതുരമായ ഹോസ്പിറ്റാലിറ്റി മേഖലയെ രക്ഷപ്പെടുത്തുന്നതിന് പര്യാപ്തമാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.കഴിഞ്ഞ 12 മാസമായി പൂട്ടിക്കിടക്കുന്ന നിരവധി ബിസിനസുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാകുന്ന നിലയാണ്.ഇവരെ സഹായിക്കുന്നതിനായി ലൈസന്‍സ് നിയമങ്ങളിലുള്‍പ്പടെ ഇളവ് നല്‍കുമെന്ന സൂചനകളും സര്‍ക്കാര്‍ നല്‍കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  

 

Comments are closed.