head3
head1

അയ്യപ്പനും കോശിയുമായി സൂര്യയും കാര്‍ത്തിയുമെത്തിയേക്കും

ബിജുമേനോനും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തിയ അയ്യപ്പനും കോശിയും തമിഴിലേയ്ക്ക്. തമിഴ് പതിപ്പില്‍ സൂര്യയും കാര്‍ത്തിയുമാണ് അയ്യപ്പനും കോശിയുമാവുകയെന്നാണ് റിപ്പോര്‍ട്ട്.സൂര്യ-കാര്‍ത്തി സഹോദരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്ന ചിത്രമായി അയ്യപ്പനും കോശിയും റീമേക്ക് ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വിശേഷം.

പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി കാര്‍ത്തിയും ബിജു മേനോന്‍ അവതരിപ്പിച്ച മുണ്ടൂര്‍ മാടന്‍ എന്ന വിളിപ്പേരുള്ള അയ്യപ്പന്‍ നായര്‍ എന്ന പോലീസ് കഥാപാത്രമായി സൂര്യയും എത്തുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. തമിഴിലെത്തുമ്പോള്‍ കഥാപശ്ചാത്തലത്തിലും കഥാപാത്രങ്ങളുടെ പേരുകളിലും ഉള്‍പ്പെടെ മാറ്റങ്ങളുണ്ടാകും.

2020 ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത അയ്യപ്പനും കോശിയും സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്. 35 കോടിക്ക് മുകളിലാണ് ചിത്രം വേള്‍ഡ് വൈഡ് ആയി കളക്ഷന്‍ നേടിയത്. സംവിധായകന്‍ രഞ്ജിത്ത് പി എം ശശിധരനൊപ്പം ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനുണ്ട്.

Comments are closed.