head1
head3

അയര്‍ലണ്ടിന്റെ കൊച്ചു ഗായകന്‍ ആദില്‍ അന്‍സാര്‍ പാടിയ പുതിയ ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങി

ഡബ്ലിന്‍ :അയര്‍ലണ്ട് മലയാളികളുടെ പ്രിയപ്പെട്ട കൊച്ചുഗായകന്‍ ആദില്‍ അന്‍സാര്‍ പാടിയ അതിമനോഹരമായ പുതിയ ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങി. സിയോണ്‍ ക്ലാസിക്സിന്റെ ബാനറില്‍ ജിനോ കുന്നുംപുറത്താണ് യൂട്യൂബിലൂടെ ”മുളംതണ്ടില്‍ ‘ എന്ന ഹൃദയസ്പര്‍ശിയായ ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

ഫാദര്‍  മൈക്കിൾ പനച്ചിക്കലിന്റെ അര്‍ത്ഥസമ്പൂര്‍ണമായ വരികള്‍ക്ക് അതിമനോഹരമായി സംഗീതം നല്‍കിയത് പവിത്രന്‍ അമേച്ചല്‍ എന്ന മികവുറ്റ സംഗീത സംവിധായകനാണ്.

തന്റെ ഭക്തി സാന്ദ്രമായ സ്വര മാധൂര്യം കൊണ്ട് കേള്‍വിക്കാരുടെ മനസ്സില്‍ ഇടം നേടുകയാണ് 11 വയസുകാരനായ കൊച്ചു ഗായകന്‍ ആദില്‍ അന്‍സാര്‍.

ഇന്നലെ യൂട്യൂബിലൂടെ റിലീസ് ചെയ്ത ഈ ഗാനത്തിന് വളരെ നല്ല സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

അയര്‍ലണ്ടിന്റെ മനോഹാരിതയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യങ്ങള്‍ ഭംഗിയായി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് ഫോടോഫാക്ടറി അയര്‍ലണ്ടിലെ മികവുറ്റ ഫോട്ടോഗ്രാഫേഴ്‌സ് ആയ ജിതിന്‍ മാത്യു വും ടിബിന്‍ ജോസഫും ചേര്‍ന്നാണ്.

അയര്‍ലണ്ടില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ആദില്‍ കൊല്ലം കൊട്ടിയം സ്വദേശികളായ അന്‍സാറിന്റെയും അന്‍സിയുടെയും മൂത്ത മകനാണ്

ഐറിഷ് മലയാളി ന്യൂസ് 

Comments are closed.