ഡബ്ലിന്‍ : 2022ലെ ഡബ്ലിന്‍ രഥയാത്രയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി തലസ്ഥാന നഗരം.
ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 11 മണിക്ക് ഡബ്ലിന്‍ നഗരത്തിലെ ചരിത്രമുറങ്ങുന്ന ഗാര്‍ഡന്‍ ഓഫ് റിമംബറന്‍സില്‍ ഒത്തു ചേരുന്ന ഭക്തസമൂഹം രഥോത്സവത്തിനു തുടക്കമിടും. രണ്ടു മണിയോടെ നഗരം ചുറ്റിയുള്ള രഥയാത്ര ആരംഭിക്കും. കീര്‍ത്തനങ്ങളോടും, വാദ്യ ഘോഷങ്ങളോടെയും, നൃത്ത നൃത്യങ്ങളോടെയും വൈകുന്നേരം അഞ്ച് മണിയോടെ മെറിയോണ്‍ സ്‌ക്വയറില്‍ രഥയാത്ര സമാപിക്കും. തുടര്‍ന്ന് സൗജന്യ സമൂഹ സദ്യയും ഉണ്ടായിരിക്കും.
ഇസ്‌കോണ്‍ നേതൃത്വം നല്‍കുന്ന രഥഘോഷയാത്രയില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ജനസഹസ്രങ്ങള്‍ എത്തിച്ചേരും. ഡബ്ലിന്‍ മേയറും ജനപ്രതിനിധികളും, മറ്റു സാംസ്‌കാരിക നേതാക്കളും രഥയാത്രയില്‍ പങ്കുചേരാനെത്തും.
രഥയാത്ര പോകുന്ന പാത ചൂലുകൊണ്ട് അടിച്ചു വൃത്തിയാക്കികൊണ്ടാണ് ഡബ്ലിന്‍ മേയര്‍, ചടങ്ങില്‍ പങ്കെടുക്കുന്നത്.
ഭാരതീയ സംസ്‌കൃതിയുടെ തനത് പ്രഘോഷണമായ ഡബ്ലിന്‍ രഥയാത്ര കോവിഡിന് ശേഷം ഇതാദ്യമായാണ് പുനരാരംഭിക്കുന്നത്. ഭഗവാന്‍ ജഗനാഥന് കീര്‍ത്തനം പാടി, നൃത്തം ചെയ്ത് മനസും ശരീരവും ശുദ്ധമാക്കുന്ന രഥയാത്ര വീക്ഷിക്കാനും ആയിരങ്ങളെത്തും.
ഗാര്‍ഡന്‍ ഓഫ് റിമംബറന്‍സ് എയര്‍ കോഡ് (D01 A0F8)
ഫെസ്റ്റിവല്‍ ഷെഡ്യൂള്‍ ഇപ്രകാരമാണ്:
11:00 – പാര്‍നെല്‍ സ്‌ക്വയറിലെ ടേക്ക് ഓഫ് പോയിന്റില്‍ ഒത്തുചേരല്‍
11:00 – ലോര്‍ഡ് മേയര്‍, മത/സാംസ്‌കാരിക പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം ഉദ്ഘാടന ചടങ്ങ്
12:00 – പാര്‍നെല്‍ സ്‌ക്വയറില്‍ നിന്ന് പരേഡ് പുറപ്പെടുന്നു
14:00 – മെറിയോണ്‍ സ്‌ക്വയര്‍ (ഈസ്റ്റ്) ബാന്‍ഡ്സ്റ്റാന്‍ഡില്‍ രഥോത്സവം ആരംഭിക്കുന്നു
17:00 – ഏകദേശം അവസാനിക്കുന്ന സമയം
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.