വാടാത്ത മുറിവായി അയര്‍ലണ്ടിലെ എയര്‍ ഇന്ത്യ വിമാന ദുരന്തം: അനുസ്മരണ സമ്മേളനം നാളെ
ഐറിഷ് പ്രധാനമന്ത്രി പങ്കെടുക്കും
നാളെ രാവിലെ എട്ട് മണിക്കാണ് അനുസ്മരണ സമ്മേളനം ആരംഭിക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി നയിക്കുന്ന ഏഴംഗ സംഘം ചടങ്ങില്‍ പങ്കെടുക്കും. കനേഡിയന്‍ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി ,ഇന്ത്യന്‍ അംബാസിഡര്‍ അഖിലേഷ് മിശ്ര എന്നിവരും ചടങ്ങുകളില്‍ പങ്കെടുക്കും.
കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യ -ഐറിഷ് സര്‍ക്കാരുകളുടെ സഹകരണത്തോടെ സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ സര്‍വമത പ്രാര്‍ത്ഥനകള്‍, മൗനാചരണം, ഫ്ളൈറ്റ് 182ന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഉദ്യാനത്തിനുള്ളിലെ സൂര്യഘടികാരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കല്‍ എന്നിവ നടക്കും. 1985ലെ ഈ ദുരന്തം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു.
ടൊറന്റോയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ ഐറിഷ് തീരത്ത് വെച്ച് പൊട്ടിത്തെറിച്ച വിമാനത്തിലെ എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മുടങ്ങാതെ സംഘടിപ്പിക്കുന്ന എയര്‍ ഇന്ത്യ ദുരന്ത അനുസ്മരണ പരിപാടി ,ഭീകരപ്രവര്‍ത്തനത്തിനെതിരെ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം വളരുന്നതിനിടയാക്കി.കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി വര്‍ഷമായി കാനഡ, ഇന്ത്യ, അയര്‍ലണ്ട് എന്നിവിടങ്ങളിലെ സര്‍ക്കാരുകളും, ദുരിതത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഒരുമിച്ചു ചേര്‍ന്നാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.