head1
head3

സ്‌റ്റൈലൻ ‘പത്താൻ ലുക്കി’ൽ ഷാരൂഖ് ഖാൻ

മുംബൈ : രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കിങ് ഖാൻ ഷാരൂഖ് ഖാൻ ഗംഭീര തിരിച്ചുവരവ് നടത്താനൊരുങ്ങുന്നൂ. ‘പത്താൻ’ ആണ് കിംഗ് ഖാന്റെ പുതിയ സിനിമ. ഈ സിനിമയുടെ സെറ്റിൽ നിന്ന് പുറത്തുവരുന്ന സൂപ്പർ താരത്തിെന്റ ചിത്രങ്ങലാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. മുടി സ്‌റ്റെലിൽ നീട്ടി വളർത്തി കിടിലൻ ലുക്കിൽ താരം യാഷ് രാജ് സ്റ്റുഡിയോസിൽ നിന്ന് പുറത്തുവരുന്നതാണ് ബോളിവുഡ് പാപ്പരാസികൾ പകർത്തിയിരിക്കുന്നത്.

വെള്ള ടീഷർട്ടും ജീൻസും ധരിച്ച് ഏറെ ചെറുപ്പമായാണ് ചിത്രങ്ങളിൽ ഷാരൂഖ് കാണപ്പെടുന്നത്.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘പത്താനി’ൽ ജോൺ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപിക പദുക്കോൺ ആണ് നായിക.

ഓം ശാന്തി ഓം, ബില്ലു, ഹാപ്പി ന്യൂ ഇയർ, ചെന്നൈ എക്‌സ്പ്രസ് എന്നീ സിനിമകൾക്കുശേഷം ഷാരൂഖും ദീപികയും ഒന്നിക്കുന്ന സിനിമയാണ് ‘പത്താൻ’. 2018ൽ ഇറങ്ങിയ ‘സീറോ’ ആണ് ഷാരൂഖിന്റെ റിലീസായ അവസാന ചിത്രം.

ഐറിഷ് മലയാളി ന്യൂസ്‌

Comments are closed.