head1
head3

സൂര്യപുത്ര മഹാവീര്‍ കര്‍ണ്ണ യുമായി ആര്‍.എസ് വിമല്‍; ടൈറ്റില്‍ ലോഗോ പുറത്ത്

എന്നു നിന്റെ മൊയ്തീനു ശേഷം ആര്‍. എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സൂര്യപുത്ര മഹാവീര്‍ കര്‍ണയുടെ ഔദ്യോഗിക ടൈറ്റില്‍ ലോഗോ പുറത്തിറങ്ങി. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

എന്റെ ഏറ്റവും വലിയ സ്വപ്നം എന്നാണ് ചിത്രത്തെ വിമല്‍ വിശേഷിപ്പിക്കുന്നത്.ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായി ചിത്രീകരിക്കുന്ന സിനിമ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ പൂജ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയും വിമല്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

പൃഥ്വിരാജിനെ നായകനാക്കി നാല് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആയിരുന്നു കര്‍ണന്‍. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുന്നുവെന്ന് വിമലിന്റെ പ്രഖ്യാപനം എത്തി. വിക്രത്തിന്റെ പിറന്നാള്‍ ദിനം പ്രത്യേക ടീസറും പുറത്തിറക്കി. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ കര്‍ണന്‍ സിനിമയ്ക്കുള്ള സെറ്റ് തയാറാക്കി ചിത്രീകണത്തിനൊരുങ്ങുന്ന വിഡിയോ ആയിരുന്നു ടീസറില്‍ ഉണ്ടായിരുന്നത്.

32 ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. കര്‍ണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍സും സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

 

Comments are closed.