കൊച്ചി:ഇന്ത്യന്‍ ക്ലാസിക്ക് ഹിറ്റുകളില്‍ ഒന്നായ സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലിയിലെ ദൃശ്യങ്ങള്‍ 4K ദൃശ്യമികവോടെ പുറത്തിറങ്ങി. ബംഗ്ലാദേശി വീഡിയോ എഡിറ്റര്‍ റകീബ് റാണയാണ് കളര്‍ ചെയ്ത ദൃശ്യങ്ങള്‍ പുറത്തിറക്കിയത്.
ദുര്‍ഗ എന്ന 14 വയസ്സുകാരിയുടെയും സഹോദരന് അപുവിന്റെയും ജീവിതമാണ് പഥേര്‍ പാഞ്ചാലിയിലൂടെ സത്യജിത് റേ പറഞ്ഞത്. ദാരിദ്ര്യത്തിനിടയിലും ജീവിതത്തെ ആസ്വദിക്കുന്ന അവരുടെ കഥ ലോകസിനിമയിലെ തന്നെ എക്കാലത്തേയും മികച്ച ക്ലാസിക്കായാണ വിലയിരുത്തപ്പെടുന്നത്.
ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായയുടെ പഥേര്‍ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം സത്യജിത് റേയുടെ ആദ്യ സംവിധാനസംരഭമാണ്. അപു ത്രയത്തിലെ ആദ്യ ചലച്ചിത്രമായ ഇത് പ്രധാന കഥാപാത്രമായ അപുവിന്റെ ബാല്യകാലത്തിലൂടെ1920 കളിലെ ബംഗാളിന്റെ ഗ്രാമ്യജീവിതത്തെ വരച്ചു കാട്ടുന്നു.
സ്വാതന്ത്രാനന്തര ഇന്ത്യയില്‍ നിന്നും ആഗോള നിരൂപക പ്രശംസ പിടിച്ചു പറ്റിയ ആദ്യ ചലച്ചിത്രമായ പഥേര്‍ പാഞ്ചാലി 1956-ലെ കാന്‍ ഫിലിം ഫെസ്റ്റിവെലിലെ ബെസ്റ്റ് ഹ്യൂമണ്‍ ഡോക്യുമെന്റ് പുരസ്കാരം നേടി.
പുതിയ സിനിമകള്‍ കാണുന്ന അതേ ദൃശ്യ, ശ്രവ്യ അനുഭവത്തോടെ പഴയ സിനിമകള്‍ റീമാസ്റ്ററിങ് ചെയ്ത് അവതരിപ്പിക്കുന്ന രീതി കുറച്ചു കാലമായി പല എഡിറ്റര്‍മാരും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യന്‍ യൂട്യൂബര്‍ ഡെന്നീസ് ഷിര്യോവ് 1896 പുറത്തിറങ്ങിയ ലൂമിയര്‍ സഹോദരങ്ങളുടെ ‘ദ ബൈസിക്കിള്‍ തീവ്സ്’ കളര്‍ വേര്‍ഷന്‍ പുറത്തിറക്കിയിരുന്നു.
Comments are closed.