head1
head3

ഷെങ്കന്‍ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക, അതിര്‍ത്തികളില്‍ പുതിയ ബയോ മെട്രിക് എന്‍ട്രി-ചെക്ക് സിസ്റ്റം ഞായറാഴ്ച മുതല്‍

ഡബ്ലിന്‍ :ബ്രിട്ടീഷ് സന്ദര്‍ശകരുള്‍പ്പെടെ എല്ലാ  നോൺ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും അതിര്‍ത്തികളില്‍ പുതിയ ബയോ മെട്രിക് എന്‍ട്രി-ചെക്ക് സിസ്റ്റം വരുന്നു.ഞായറാഴ്ച മുതല്‍ ഇത് പ്രവര്‍ത്തനമാരംഭിക്കും.

ഇനി ഷെങ്കന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുമ്പോള്‍ യാത്രക്കാരന്റെ വിരലടയാളങ്ങളും ഫേഷ്യല്‍ ഇമേജുകള്‍ ശേഖരിക്കും. പുതിയ ഇലക്ട്രോണിക് സംവിധാനം വരുന്നതോടെ ഇ യുവിന്റെ ബാഹ്യ അതിര്‍ത്തിയില്‍ പാസ്‌പോര്‍ട്ടുകള്‍ സ്വമേധയാ സ്റ്റാമ്പ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ലാതാകും.പകരം ബയോമെട്രിക്സ് ഉപയോഗിച്ച് വ്യക്തിയുടെ ഐഡന്റിറ്റിയെ യാത്രാ രേഖയുമായി ഡിജിറ്റലായി ബന്ധിപ്പിക്കും.

ഇ യു ബ്ലോക്കിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ഈ സംവിധാനം ബാധകമാകും.
ഈ പുതിയ എന്‍ട്രി/എക്സിറ്റ് സിസ്റ്റമനുസരിച്ച് എല്ലാ നോൺ ഇ യു പൗരന്മാരും ഷെങ്കന്‍ മേഖലയില്‍ പ്രവേശിക്കുമ്പോള്‍ വിരലടയാളങ്ങളും ഫേഷ്യല്‍ ഇമേജുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളും രജിസ്റ്റര്‍ ചെയ്യണം.അയര്‍ലന്‍ഡ്, സൈപ്രസ് എന്നിവ ഒഴികെയുള്ള എല്ലാ ഇ യു രാജ്യങ്ങള്‍ക്കും ഐസ്ലാന്‍ഡ്, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, ലിച്ചെന്‍സ്റ്റൈന്‍ എന്നിവയ്ക്കും ഇത് ബാധകമാകും.

2026 ഏപ്രില്‍ പത്തോടെ അതിര്‍ത്തി ക്രോസിംഗുകളില്‍ പൂര്‍ണ്ണമായി നടപ്പിലാക്കാവുന്ന വിധത്തില്‍ ഡാറ്റ ശേഖരണത്തിനാണ് തീരുമാനം.

യൂറോപ്യന്‍ യൂണിയന്റെ എക്സ്റ്റേണല്‍ മാനേജ്മെന്റ് ആധുനികവല്‍ക്കരിക്കുക, നിയമവിരുദ്ധ കുടിയേറ്റം തടയുക, തിരിച്ചറിയല്‍ തട്ടിപ്പ് തടയുക, റസിഡന്‍സി കഴിഞ്ഞവരെ തിരിച്ചറിയുക എന്നിവയാണ് ഇതിലൂടെ യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നത്.യൂറോപ്യന്‍ യൂണിയനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യുന്ന ആളുകള്‍ ഇതു സംബന്ധിച്ച നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും പുതിയ സംവിധാനത്തിനാകും.

ഇ ടി ഐ എ എസ് സംവിധാനത്തിന്റെ മുന്നോടി

2026 അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുന്ന യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (ഇ ടി ഐ എ എസ്)സംവിധാനത്തിന്റെ മുന്നോടിയായാണ് ഇ ഇ എസ് വരുന്നത്. പ്രദേശത്തെ പൗരന്മാര്‍ ഈ സംവിധാനത്തിലേയ്ക്ക് അപേക്ഷിക്കുകയും യാത്രയെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങളും വിശദാംശങ്ങളും നല്‍കുകയും വേണം.

യാത്ര ചെയ്യുന്നതിന് മുമ്പ് 20 യൂറോ ഫീസും അടയ്ക്കണം.മൂന്ന് വര്‍ഷത്തേയ്ക്കോ പാസ്‌പോര്‍ട്ട് കാലഹരണപ്പെടുന്നത് വരെയോ ഇതിന് അംഗീകാരം വേണം. ഏപ്രില്‍ മുതല്‍ ബ്രിട്ടനിലേക്കുള്ള യൂറോപ്യന്‍ സന്ദര്‍ശകര്‍ യാത്രകള്‍ക്കായി മുന്‍കൂട്ടിയുള്ള ഇലക്ട്രോണിക് പെര്‍മിറ്റ് വാങ്ങേണ്ടതുമുണ്ട്.

പുതിയ ഇ യു സംവിധാനങ്ങള്‍ നിലവില്‍ വരുന്നതിനാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം തിരക്കേറിയ സമയത്ത് കൂടുതല്‍ കാലതാമസമുണ്ടാകാമെന്ന് ബ്രിട്ടന്റെ റോഡ് ഹോളേജ് അസോസിയേഷന്‍ പറഞ്ഞു.

2026ലെ ഈസ്റ്ററിലും തുടര്‍ന്നുള്ള സമ്മറിലും പുതിയ ഇ ഇ എസ് സംവിധാനം അവതരിപ്പിക്കും.ആദ്യമായി യാത്ര ചെയ്യുന്ന അവധിക്കാല കുടുംബങ്ങള്‍ക്ക് വലിയ പരീക്ഷണമാകുമിതെന്നാണ് കരുതുന്നത്

പുതിയ മാറ്റങ്ങള്‍

ഷെങ്കന്‍ പ്രദേശത്ത് ആദ്യമായെത്തുന്നവര്‍ അവരുടെ പാസ്‌പോര്‍ട്ടുകള്‍ സ്‌കാന്‍ ചെയ്ത് വിരലടയാളം രജിസ്റ്റര്‍ ചെയ്യണം. ഒപ്പം ഫേഷ്യല്‍ സ്‌കാനും നടത്തണം.നിലവിലുള്ള യാത്രാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നതിന് യാത്രക്കാരുടെ വിവരങ്ങള്‍ ഇ ഇ എസ് ഡാറ്റാബേസുമായി ചേര്‍ന്ന് പരിശോധിക്കും.

തുടര്‍ന്നുള്ള യാത്രകള്‍ക്ക് ഫേഷ്യല്‍ ബയോമെട്രിക് പരിശോധന മാത്രമേ ആവശ്യമുള്ളൂ12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇ ഇ എസില്‍ രജിസ്റ്റര്‍ ചെയ്യണം.അവരുടെ ഫോട്ടോയുമെടുക്കണം. ഇ ഇ എസിന് പണം നല്‍കേണ്ടതില്ല.

പരിശോധനകള്‍ എവിടെയൊക്കെ

ഷെങ്കന്‍ പ്രദേശത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ട്രെയിന്‍ ടെര്‍മിനലുകള്‍, റോഡ് അതിര്‍ത്തി ക്രോസിംഗുകള്‍ എന്നിവിടങ്ങളില്‍ പരിശോധയുണ്ടാകും.

പോര്‍ട്ട് ഓഫ് ഡോവര്‍, ഫോക്ക്സ്റ്റോണിലെ യൂറോ ടണല്‍ ടെര്‍മിനല്‍, ലണ്ടന്‍ സെന്റ് പാന്‍ക്രാസിലെ യൂറോസ്റ്റാര്‍ ടെര്‍മിനല്‍ എന്നിവിടങ്ങളിലേയ്ക്ക് യു കെയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഇ ഇ എസ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാകും.ഇതിന് ഫ്രഞ്ച് അതിര്‍ത്തി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമുണ്ടാകും.ഡസ്റ്റിനേഷനിലെത്തുന്ന യാത്രക്കാര്‍ പുറപ്പെടുന്നതുവരെ വീണ്ടും പരിശോധന നടത്തേണ്ടതുമില്ല.

കാര്യമായ തടസ്സങ്ങള്‍ ഉണ്ടാകില്ല
ഘട്ടം ഘട്ടമായി സിസ്റ്റം അവതരിപ്പിക്കുന്നതിനാല്‍, കാര്യമായ തടസ്സങ്ങള്‍ ഉണ്ടാകില്ലെന്നാണ് കരുതുന്നത്.പ്രോസസ്സിംഗ് സമയം നീണ്ടുപോയാല്‍ ഉദ്യോഗസ്ഥര്‍ക്ക് അതിര്‍ത്തി പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാമെന്ന സൗകര്യമുണ്ട്.

പോര്‍ട്ട് ഓഫ് ഡോവര്‍, ഫോക്ക്സ്റ്റോണിലെ യൂറോ ടണല്‍ ടെര്‍മിനല്‍ എന്നിവയില്‍ ഒക്ടോബര്‍ 12 മുതല്‍ ചരക്ക്, കോച്ച് ഗതാഗതത്തിന് മാത്രമേ ഇ ഇ എസ് പരിശോധനകള്‍ ബാധകമാകൂ.നവംബറില്‍ ഡോവറിലും വര്‍ഷാവസാനത്തോടെ യൂറോ ടണലിലും യാത്രാ വാഹന പരിശോധനകള്‍ നടക്കും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Leave A Reply

Your email address will not be published.